തിരുവനന്തപുരം: ഭഗവത് ഗീതാജയന്തി നവംബര്‍ 25 ന് ബാലഗോകുലം വിപുലമായി ആഘോഷിക്കും. ഗീതാവന്ദനം, ഗീതാപാരായണം, ഗീതാര്‍ച്ചന , ഗീതാ ജ്ഞാനയജ്ഞം തുടങ്ങി വ്യത്യസ്ഥ പരിപാടികള്‍ സംഘടിപ്പിക്കും.
ഗീതാവന്ദനം എല്ലാ ഗോകുലങ്ങളിലും നടത്തും. ധ്യാനശ്ലോകം ചൊല്ലി ഗീതാ പുസ്തകത്തില്‍ കുടുംബാംഗങ്ങള്‍ പുഷ്പാര്‍ച്ചന ചെയ്യുന്നതാണ് ഗീതാവന്ദനം .ആരതിയും ഉഴിയും.ഗീതയിലെ നിശ്ചിതശ്ലോകങ്ങള് കുട്ടികള്‍ ആലപിക്കും.
ഗോകുലദിനം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാകും ഗീതാ വന്ദനം. ഭഗവത് ഗീത ഇല്ലാത്ത വീടുകളില്‍ സാമൂഹ്യ സഹകരണത്തോടെ എത്തിക്കും. ഇതിനായി വിപുലമായ ജ്ഞാനയജ്ഞം നടത്താനും ആര് പ്രസന്നകുമാറിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതി തീരുമാനിച്ചു. ഭഗിനി നിവേദിതാ ജയന്തിയുടെ ഭാഗമായി വനിതാ സമ്മേളനങ്ങളും സംഘടിപ്പിക്കും.
കെ.എന്‍. സജികുമാര്‍, റ്റി ജി അനന്തകൃഷ്ണന്,ഡോ. ആശാ ഗോപാലകൃഷ്ണന്,സി അജിത്, ഡോ.എന്‍. ഉണ്ണികൃഷ്ണന്,പി.കെ. വിജയരാഘവന്, യു പ്രഭാകരന്, എ.രഞ്ജു കുമാര്‍, എന്‍.എം.സദാനന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: