കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ച പറ്റിയ സംഭവത്തില്‍ അടിയന്തിരയോഗം വിളിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍. കോളേജിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിഎംഇ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ആശുപത്രി നേഴ്‌സുമാരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി പറഞ്ഞ ഡോ. നജ്മയ്‌ക്കെതിരെയും അന്വേഷണം നടത്തും. സംഭവം ആശുപത്രി അധികൃതരെ അറിയിക്കാതെ പുറത്ത് പറഞ്ഞത് എന്തിനെന്നാണ് അവര്‍ അന്വേഷിക്കുന്നത്. കൂടാതെ കേന്ദ്ര സംഘം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതിനോടനുബന്ധിച്ച് നേഴ്‌സിങ് ഓഫീസര്‍ അവരുടെ സഹപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ ഇട്ട ഓഡിയോ സന്ദേശം പുറത്തായത് എങ്ങിനെയെന്ന് അന്വേഷിക്കണമെന്നും ഡിഎംഇ ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രി നേഴ്‌സിങ് ഓഫീസര്‍ മറ്റ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശം പുറത്തായതോടെയാണ് എറണാകുളം മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ പുറത്തുവരുന്നത്. ഇതില്‍ കൊറോണ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹാരിസ് എന്നയാള്‍ മരിച്ചതിന് പിന്നില്‍ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നും ഇതില്‍ പ്രതിപാദിച്ചിരുന്നു. ഓഡിയോ സന്ദേശം പുറത്തായതോടെ ആശുപത്രിക്കെതിരെ ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത് എത്തുകയായിരുന്നു.
ഹാരിസ് മരിച്ചതിന് പിന്നില്‍ ശ്വാസകോശത്തില്‍ അണുബാധയാണെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ഹൃദയാഘാതമാണ് ഇപ്പോള്‍ പറയുന്നത്. ആശുപത്രി അധികൃതര്‍ ഇക്കാര്യം തങ്ങളെ അറിയിച്ചില്ലെന്നും ഹാരിസിന്റെ കുടുംബം പരാതിപ്പെട്ടു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി ഹാരിസോ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരോ പറഞ്ഞിരുന്നില്ല. ഉടനെ ഐസിയുവില്‍ നിന്നും മാറ്റാനാകുമെന്നാണ് അറിയിച്ചത്. ഇതിനിടെയാണ് മരണം സംഭവിച്ചത്. ആരെയോ രക്ഷപെടുത്താനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ നീക്കമെന്നും കുടുംബം കുറ്റപ്പെടുത്തി.
ഇത് കൂടാതെ കൊറോണ ബാധിച്ച് മരിച്ച ജമീല, ബൈഹക്കി എന്നിവരുടെ ബന്ധുക്കളും ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നും അനാസ് സംഭവിച്ചതായി പരാതി നല്‍കിയിട്ടുണ്ട്. ഇരുവരേയും വെന്റിലേക്ക് മാറ്റാന്‍ വീഴ്ച സംഭവിച്ചതായും മെച്ചപ്പെട്ട ചികിത്സ നല്‍കാതിരുന്നത് കൊണ്ടാണ് മരണമടഞ്ഞതെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: