ന്യൂദല്‍ഹി : അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിയ ചൈനീസ് സൈനികനെ സുരക്ഷിതമായി ചൈനയ്ക്ക് കൈമാറി ഇന്ത്യ. വാങ് യാ ലോങ് എന്ന ചൈനീസ് സൈനികനെ ഇന്ന് രാവിലെ ചുഷുല്‍ മോല്‍ഡോ മീറ്റിങ് പോയിന്റില്‍ വെച്ചാണ് ഇന്ത്യന്‍ സൈന്യം കൈമാറിയത്.
ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപത്തായുള്ള ലഡാക്കില്‍ വെച്ചാണ് വാങ് യാ ലോങ് പിടിയിലാകുന്നത്. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണ് ഇന്ത്യ സൈനികനെ മോചിപ്പിച്ചത്. നിയമ പ്രകാരം വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ കൈമാറിയതെന്നാണ് സൂചന.
ഇക്കഴിഞ്ഞ 19 നാണ് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പ്രദേശത്ത് കയറിയ ചൈനീസ് സൈനികനെ ഇന്ത്യന്‍ സൈന്യം പിടികൂടിയത്. ഡെംചോക്കില്‍ നിന്നായിരുന്നു ഇയാളെ പിടിയിലായത്. അബദ്ധത്തിലാണ് ഇയാള്‍ നിയന്ത്രണ രേഖ കടന്നതെന്നാണ് വിവരം. സിവില്‍, സൈനിക രേഖകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തിരുന്നു.
അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മേഖലയില്‍ എത്തിയെങ്കിലും ഓക്സിജന്‍ ലഭിക്കാതെ വിഷമിച്ച ഇയാള്‍ക്ക് ആവശ്യമായ ഓക്സിജനും വിശപ്പടക്കാന്‍ ഭക്ഷണവും കൊടും തണുപ്പിനെ അതിജീവിക്കാനുള്ള വസത്രങ്ങളും ഇന്ത്യന്‍ സൈന്യം നല്‍കിയിരുന്നു.
സൈനികനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയെ സമീപിച്ചിരുന്നു. പിടിയിലാകുമ്പോള്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സൈനികന്റെ കയ്യില്‍ സിവില്‍, സൈനിക രേഖകളുണ്ടായിരുന്നതായും വിവരമുണ്ട്. ആറാമത്തെ മോട്ടറൈസ്ഡ് ഇന്‍ഫന്‍ട്രി ഡിവിഷനിപ്പെട്ടയാളാണ് പിടിയിലായതെന്നാണ് വിവരം.
ഇയാളുടെ ലക്ഷ്യം ചാരപ്രവര്‍ത്തനമായിരുന്നോ എന്നാണ് ഇന്ത്യന്‍ സൈന്യം പരിശോധിച്ചത്. അതേസമയം കാണാതായ തന്റെ യാക്കിനെ വീണ്ടെടുക്കാനാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്നാണ് സൈനികന് പറയുന്നത്. ഒറ്റയ്ക്കാണ് ഇയാള്‍ അതിര്‍ത്തി കടന്നതെന്നും ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: