ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് മുങ്ങി. തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ബിനീഷ് കോടിയേരിയോട് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് മുന്‍കൂറായി ബിനീഷിന് ഇഡി നോട്ടീസ് കൈമാറിയിരുന്നു.
കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായി ഒരുമിച്ചിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാനായിരുന്നു ഇഡിയുടെ തീരുമാനം. മയക്കുമരുന്നുമായി പിടിയിലായ അനൂപ് മുഹമ്മദുമായി ബിനീഷ് നടത്തിയ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇ.ഡി അന്വേഷണം. ഈ കേസുകമായി ബന്ധപ്പെട്ട് ബിനീഷ് നല്കിയ മൊഴികളില്‍ ഇഡിയ്ക്ക് പൊരുത്തക്കേടുകള്‍ തോന്നിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.
സുഖമില്ലെന്ന് കാരണം പറഞ്ഞാണ് ബിനീഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതിരുന്നത്. ബിനീഷിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ബെംഗളൂരു ഇ.ഡി ഓഫീസ് കൊച്ചി ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, കോടിയേരി ബാലകൃഷ്ണനൊപ്പം താമസിക്കുന്ന ബിനീഷ് കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അറസ്റ്റ് ഭയന്ന് ബിനീഷ് ഒളിവില്‍ പോകാനുള്ള സാധ്യതയും ഇഡി തള്ളിക്കളയുന്നില്ല. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ബിനീഷ് കുറച്ചുനാളുകളായി ഈ അക്കൗണ്ടുകളില്‍ അപ്ഡേഷന് നടത്തിയിട്ട്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: