തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സത്യം തുറന്നുപറയുമെന്ന ഭയത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചില സിപിഎം നേതാക്കളുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ശിവശങ്കര്‍ സത്യം തുറന്ന് പറഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിതന്നെ പിരിച്ചുവിടേണ്ടി വരുമെന്നും കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സത്യം തുറന്നുപറയുമെന്ന് ശിവശങ്കര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതുകൊണ്ടാണ് സര്‍ക്കാരും പാര്‍ട്ടിയും ചേര്‍ന്ന് ശിവശങ്കറിന് മെഡിക്കല്‍കോളേജില്‍ സംരക്ഷണം ഒരുക്കിയത്. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ശിവശങ്കര്‍ മൗനം വെടിഞ്ഞാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും പ്രതി പട്ടികയിലാകും. അറസ്റ്റ് ഒഴിവാക്കാന്‍ മെഡിക്കല്‍കോളേജില്‍ നടത്തിയ അസുഖ നാടകത്തിന്റെ തിരശ്ശീലയ്‌ക്ക് പിന്നില്‍ ആ ഭയമാണ്. സെക്രട്ടേറിയേറ്റിലെ രേഖകള്‍ തീയിട്ട് നശിപ്പിച്ചും സ്സിടിവി ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചുവെന്ന് പറഞ്ഞും കേന്ദ്ര ഏജന്‍സികളുംട അന്വേഷണത്തെ മുഖ്യമന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതുംഅതുകൊണ്ടാണ്.
നയതന്ത്ര ചാലനിലെ മറയാക്കി സ്വര്‍ണക്കടത്തും ദേശദ്രോഹവും ഹവാല ഉടപാടും എല്ലാം ആരംഭിച്ചത് ഔദ്യോഗിക വസതിയില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലുമായി മുഖ്യമന്ത്രി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയില്‍ നിന്നാണ്. അത് പുറത്ത് വരാതിരിക്കാനാണ് ക്ലിഫ് ഹൗസിലെ മാത്രം സിസിടി വി ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചെന്ന് പറയുന്നത്. വിദേശ പ്രതിനിധികളുമായുള്ള ഔദ്യോഗിക-അനൗദ്യോഗിക കൂടിക്കാഴ്ചകളുടെ മിനിട്‌സ് ചീഫ് സെക്രട്ടറി കേന്ദ്രസര്‍ക്കാരിന് കൈമാറണം എന്നാണ് നിയമം. ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ചയുടെ മിനിട്‌സ് സംബന്ധിച്ച് ചീഫ്‌സെക്രട്ടറി വിശദീകരിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ശിവശങ്കര്‍ ദുര്‍ഗന്ധമാണെന്നും വര്‍ഗ്ഗ വവഞ്ചകനാണെന്നുമുള്ള ജി.സുധാകരന്‍ അടക്കമുള്ള മന്ത്രിമാരുടെ അഭിപ്രായത്തോട് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. സരിത്തിന്റെ മൊഴിയില്‍ പറയുന്ന പോലെ കടകംപള്ളി സുരേന്ദ്രന്‍ യുഎഇ കോണ്‍സിലേറ്റില്‍ പോയത് ആരോട് ചോദിച്ചിട്ടാണെന്നും വിദേ കാര്യ പ്രോട്ടോകോള്‍ പാലിച്ചിട്ടുണ്ടോ, മകന് വേണ്ടി ആണോ എന്നും കടകംപള്ളി വിശദീകരിക്കണം.
ബാര്‍കോഴ സംബന്ധിച്ചുള്ള ബിജുരമേശിന്റെ വെളിപ്പെടുത്തലിനെകുറിച്ച് കെപിസിയും പ്രതിപക്ഷ നേതാവും കോടിയേരി ബാലകൃഷ്ണനും മറുപടി പറയണം. കേരള പ്രദേശ് കോണ്‍ഗ്രസ്സ് പാര്‍ട്ടി എന്നത് മാറ്റി കേരള പ്രദേശ് കറപ്ഷന്‍ കമ്മറ്റി എന്നാക്കക്കേണ്ടിയിരിക്കുന്നു. പാക് മാധ്യമങ്ങളോട് ഭാരതത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ശശിതരൂര്‍ എംഎപിയുടെ നടപടി ദേശ വിരുദ്ധവും രാജ്യ ദ്രേഹവുമാണ്. രാജ്യ വിരുദ്ധ പരാമര്‍ശമാണ് ശശിതരൂരിന്റേത്. ഭാരതത്തെ കുറിച്ച് ഇമ്രാംഖാന് മുന്നിലല്ല പരാതി പറയേണ്ടത്. ഇമ്രാംഖാനെ കൊണ്ട് രാജ്യത്തെയും പ്രധാനമന്ത്രിയെയും ശിക്ഷിക്കാനാണോശശിതരൂരിന്റെ നീക്കമെന്നും കൃഷ്ണദാസ് ചോദിച്ചു. ഇതാണോ കോണ്‍ഗ്രസ്സിന്റെ നിലപാടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. പാക് ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിയുമായി യുഡിഎഫ് സഖ്യം ഉണ്ടാക്കിയെന്ന വെളിപ്പെടുത്തലില്‍ യുഡിഎഫ് നേതൃത്വം സത്യം തുറന്ന് പറയണം. ശിതരൂരിന്റെ പരമാര്‍ശം പാക് ഭീകരസംഘടനയുമായുള്ള സഖ്യത്തിന്റെ ഫലമായാണോഎന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: