കരുനാഗപ്പള്ളി: വൃക്ക സംബന്ധമായ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന നിര്‍ധനകുടുംബാംഗമായ വിദ്യാര്‍ഥി സുമനസുകളില്‍ നിന്ന് ചികിത്സാസഹായം തേടുന്നു. കരുനാഗപ്പള്ളി കുലശേഖരപണ്ടുരം പഞ്ചായത്തില്‍ കെട്ടിടത്തില്‍ കടവില്‍ അനുഭവനത്തില്‍ സുനിലിന്റെയും ശോഭയുടെയും മകന് അഖില്‍ (18) ആണ് സഹായം തേടുന്നത്. കഴിഞ്ഞ 12 വര്‍ഷമായി വൃക്കസംബന്ധമായ രോഗം നിമിത്തം ചികിത്സയില്‍ കഴിയുകയാണ് അഖില്‍.
കൂലിപ്പണിക്കാരനായ അഖിലിന്റെ പണ്ടിതാവിന്റെ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. ദീര്‍ഘനാള്‍ ചികിത്സിച്ചെങ്കിലും ഫലം കാണാതെ വന്നപ്പോള്‍ കോട്ടയം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. അവിടുത്തെ പ്രാഥമികപരിശോധനയില്‍ ഇരുവൃക്കകളും തകരാറിലാണെന്ന് അറിഞ്ഞു. വൃക്ക മാറ്റിവയ്ക്കുക അല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്ക് ഭാരിച്ച തുക കണ്ടെത്താന്‍ ഈ കുടുംബത്തിന് കഴിയുന്നില്ല. ഏകദേശം 30 ലക്ഷത്തോളം രൂപ ശസ്ത്രക്രിയയ്ക്ക് ചെലവാകും. ഒ പോസിറ്റീവ് ഗ്രൂപ്പില്‍ പെട്ട വൃക്ക ദാനം ചെയ്യാന്‍ ദാതാവിനെയും ആവശ്യമാണ്. പരിശോധനയില്‍ അമ്മയുടെ വൃക്ക അഖിലിന് യോജിച്ചതല്ലെന്ന് തെളിഞ്ഞു. ഈ കുടുംബത്തിന്റെ അവസ്ഥ കണ്ട് നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാരും ജനപ്രതിനിധികളും ചേര്‍ന്ന് പഞ്ചായത്തംഗം ഗേളി ഷണ്മുഖന് രക്ഷാധികാരിയായി സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.
വൃക്ക ദാനം ചെയ്യാന്‍ സന്മനസ് ഉള്ളവര്‍ ദയവായി സഹായ സമതിയുമായോ പഞ്ചായത്തംഗവുമായോ ബന്ധപ്പെടുക. നിലവില്‍ അഖിലിന്റെ ജീവന് നിലന്ടിര്ത്താന് ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് വീതം നടത്തുന്നുണ്ട്. ഈ കൂട്ടായ്മയില്‍ അഖിലിന്റെ പേരില്‍ തന്നെ എസ്ബിഐ അമൃതപണ്ടുരി (വള്ളിക്കാവ്) ശാഖയില്‍ ഒരു അക്കൗണ്ടും നിലവില്‍ ഉണ്ട്.
അക്കൗണ്ട് നമ്പര്‍ 35309905070
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
അമൃതപുരി ശാഖ
IFSC code:SBIN:0008626
ഫോണ്‍: 9562888644
(ശോഭ അഖിലിന്റെ അമ്മ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: