തൃശൂര്‍: ജില്ലയില്‍ കൊറോണ പ്രതിരോധം പാളുന്നതായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. രോഗവ്യാപനം തടയാനുള്ള സംവിധാനങ്ങളേര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. വീഴ്ചകളുടെ പഴി മുഴുവന്‍ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തി. കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനാണ് വിമര്‍ശനമുയര്‍ത്തിയത്.
ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായെങ്കിലും സാഹചര്യം നേരിടാന്‍ ആരോഗ്യ വകുപ്പ് ഒന്നും ചെയ്യുന്നില്ല. ടെസ്റ്റുകളിലെ പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണിത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സയ്ക്കായി സംവിധാനങ്ങളില്ല. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ജില്ലാ-താലൂക്ക് ആശുപത്രികളില്‍ ഇപ്പോഴുള്ള സൗകര്യങ്ങളില്‍ ചികിത്സിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ നിലവാരമില്ലാത്തവയാണെന്നും ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: