ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഡംചൊക്ക് മേഖലയില്‍ ഒരു ചൈനീസ് സൈനികന് ഇന്ത്യയുടെ പിടിയിലായി. ഇന്ത്യ-ചൈന നിയന്ത്രണ രേഖയിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു ഇയാള്‍. ഒറ്റപ്പെട്ടു പോയതാവാം എന്നാണ് അനുമാനം. സൈനിക രേഖകള്‍ അടക്കം ഇയാളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
കോര്‍പ്പല്‍ വാങ് യാ ലോങ്ങ് എന്ന ചൈനീസ് സൈനികനാണ് പിടിയിലായതെന്ന് കരസേന സ്ഥിരീകരിച്ചു. ഡംചൊക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ അലഞ്ഞു തിരിയുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തതെന്നും കരസേന പ്രസ്താവനയില്‍ വ്യക്തമാക്കി. മോശം കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനായി ചൂട് ഉറപ്പാക്കുന്ന വസ്ത്രങ്ങള്‍, ഭക്ഷണം, ഓക്സിജന്‍ അടക്കമുള്ള വൈദ്യ സഹായങ്ങള്‍ നല്‍കിയതായും കരസേന പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ ഒരു സൈനികനെ കാണാതായതുമായി ബന്ധപ്പെട്ട വിവരങ്ങളും മടക്കി നല്‍കണമെന്ന അപേക്ഷയും ചൈനീസ് സേനയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം നിലവിലെ പ്രോട്ടോകോളുകള്‍ പ്രകാരം ഇന്ത്യ- ചൈന സൈനിക ചര്‍ച്ച നടക്കുന്ന ചുഷുല്‍ മോള്‍ഡോ പോയിന്റില്‍ വെച്ച് ഇയാളെ ചൈനീസ് അധികൃതര്‍ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: