പരമ്പരാഗത ഭാരതീയ ഉല്പാദന സമ്പദ്ക്രമത്തെ കരുപ്പിടിച്ച ഭാരതീയ സമ്പത്തുല്പാദന സംസ്കൃതിയുടെ ഉപജ്ഞാതക്കളാണ് വിശ്വകര്‍മ്മ സമൂഹം. ദേവശില്പിയായ വിശ്വകര്‍മ്മദേവന്റെ സന്തതികളായ മനു, മയന്, ത്വഷ്ടര്‍, ശില്പി, വിശ്വജ്ഞന്‍ എന്നി ഋഷിവര്യരുടെ സന്തതി പരമ്പരകളായി ഭാരതത്തില്‍ നിലനിന്നു പോന്നിരുന്ന നിര്‍മ്മാണ വിദദ്ധരാണ് അഞ്ച് തൊഴില്‍ വിഭാഗങ്ങളിലായി സര്‍ഗ്ഗസൃഷ്ടിയില്‍ വ്യാപരിക്കുന്ന വിശ്വകര്‍മ്മ സമൂഹം.
ജനസംസ്കൃതിയുടെ അഞ്ചു വിവിധ നിര്‍മ്മാണ ശ്രേണികളില്‍, ലോഹ ഉല്പന്ന നിര്‍മ്മാതക്കാളായ ഇരുമ്പുപണിക്കാരായകൊല്ലന്, ചെമ്പ്, ഓട് മുതലായ ലോഹോല്പന്ന നിര്‍മ്മാതക്കളായ മൂശാരി, സ്വര്ണ്ണാഭരണനിര്മ്മാതക്കളായ തട്ടാന്‍, ശില്പചാരുതയില് പുകള്‍പെറ്റ ദന്ത-ദാരു-ലോഹ-ശില ശില്പികള്, കെട്ടിട – ഗൃഹോപകരണ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളായ മരപ്പണിക്കാരായ ആശാരിമാര് എന്നിവരാണ് വിശ്വകര്‍മ്മ നിര്‍മ്മാണ സമൂഹം. കര്‍മ്മകുശലരായ വിശ്വകര്‍മ്മജരുടെ നിര്‍മ്മാണ വൈദഗ്ധ്യം ആധുനിക സാങ്കേതിക വിദഗ്ദരേയും എഞ്ചിനീയര്‍മാരേയും വിസ്മയപ്പെടുത്തുന്നവയാണ്. അവരുടെ ശില്പ ചാതുര്യം അനിര്‍വചനീയമാണ്. വിശ്വകര്‍മ്മജരുടെ ജീവസന്ധാരണം പ്രാചീന ഭാരതത്തിന്റെ ഹൈന്ദവ സംസ്കൃതിയാല്‍ പ്രഫുല്ലമായിരുന്നു. പ്രാചീന ഭാരതീയ വിജ്ഞാന വ്യവസ്ഥിതിയില്‍ നിന്നുയിര്‍കൊണ്ട വാസ്തുവിദ്യാ ശാസ്ത്രവും ശില്പ ശാസ്ത്രവും സ്ഥാപത്യ വേദവും മായാ മതവും സമരാംഗണസൂത്രധാരയും അവരുടെ സര്ഗ്ഗാത്മകകരവിരുതിനെ ശാസ്ത്രാനുപൂരകമാക്കാനും സാങ്കേതികമേന്മയാല് പുഷ്കലമാക്കാനും സഹായകമായിരുന്നു. വിശ്വകര്‍മ്മജര്‍ വിദ്യാസമ്പന്നരും സാങ്കേതികവിദ്യയില്‍ മികവുറ്റവരുമായിരുന്നു.
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം വിവിധങ്ങളായ നിര്‍മ്മാണ വൈദഗ്ധ്യ വിസ്മയങ്ങളുടെ ആകെത്തുകയാണ്. ഭാരതീയ നിര്‍മ്മാണ വൈഭവങ്ങളുടെ ചരിത്രം വിശ്വകര്‍മ്മജനതയുടെ സൃഷ്ട്യുന്മുഖ സംസ്കൃതിയാല്‍ സഭൂതമായവയായിരുന്നു. ഭാരതീയസൃഷ്ട്യുന്മുഖ സമ്പദ്ഘടന (ഇൃലമശേ്ല ഋരീിീാ്യ) യുടെ അടിസ്ഥാനം വിശ്വകര്‍മ്മജരുടെ സൃഷ്ടിവൈഭവം തന്നെയാണ്. വിശ്വകര്‍മ്മജരുടെ കര്മ്മമണ്ഡലങ്ങള് വ്യത്യസ്ത ശ്രേണികളാണെങ്കിലും അവര്‍ ഒരു പൊതുവായ സാമൂഹിക സംസ്കൃതിയാല്‍ ബന്ധിതമാണ്. വിശ്വകര്‍മ്മ സമൂഹം അഞ്ച് വ്യത്യസ്ത നിര്‍മ്മാതാക്കളുടെ ഒരു സാമൂദായിക കൂട്ടായ്മയാണ്. പരമ്പരാഗതമായി നില നിന്നു പോന്ന ഭാരതീയ ജാതിവ്യവസ്ഥയില്‍ വിശ്വകര്‍മ്മ സമൂഹം ഉള്‍പ്പെട്ടിരുന്നില്ല. സ്വാതന്ത്ര്യപൂര്‍വ ഭാരതത്തില്‍ വിശ്വകര്‍മ്മജര്‍ ഭരണാധികാരികളുടെ സംരക്ഷണയില്‍ സാമൂഹിക ഔന്നത്യത്തില്‍ വിരാജിച്ചവരായിരുന്നു. പ്രാചീന ഭാരതീയ സംസ്കൃതിയുടെ സുപ്രധാന സ്ഥാപനങ്ങളായിരുന്ന ക്ഷേത്രസമുച്ചയങ്ങളോടനുബന്ധിച്ചുള്ള സാമൂഹിക സാമ്പത്തിക സംവിധാനനിര്മ്മാതാക്കളായ വിശ്വകര്‍മ്മജര്‍ക്ക് ഉന്നത പദവികളും ജീവ സന്ധാരണോപാധികളും ലബ്ധമായിരുന്നു. വിശ്വകര്‍മ്മജര്‍ ലോകനിര്മ്മാതാക്കളായിട്ടാണ് അറിയപ്പെട്ടു പോന്നത്. പണിയായുധങ്ങളും ഗൃഹോപകരണങ്ങളും ജല വാഹിനികളും ആകാശ വിമാനങ്ങളും ശില്പങ്ങളും അലങ്കാര വസ്തുക്കളും ആഭരണങ്ങളും കോട്ടകൊത്തളങ്ങളും രാജകൊട്ടാരങ്ങളും രാജവീഥികളും യുദ്ധസാമഗ്രികളും നഗര സമുച്ചയങ്ങളും നഗരവീഥികളും മനുഷ്യാലയങ്ങളും ജലസംഭരണികളും ക്ഷേത്രസമുച്ചയങ്ങളും വിശ്വകര്‍മ്മ നിര്‍മ്മാണ വൈഭവത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ഇവ ഭാരതീയ നിര്‍മ്മാണ പൈതൃകത്തിന്റെ ഉത്തുംഗ ഗോപുരങ്ങളായി, ചരിത്രശേഷിപ്പുകളയി രാജ്യത്തെങ്ങും ഇപ്പോഴും നിലനില്ക്കുന്നു. വിശ്വകര്‍മ്മജര്‍ മാനവികനാഗരികതയുടെ ഭൗതിക സംസ്കൃതി (ാമലേൃശമഹ രൗഹൗേൃല) ഉരുത്തിരിയിച്ചവരാണ്.
ഇന്നും നിലനിന്നു പോരുന്ന സ്വകാര്യ ഉദ്യമോന്മുഖ സമ്പദ്ക്രമത്തിലെ ക്രയ വിക്രയ സംവിധാനത്തിന്റെ ഉപജ്ഞാതാക്കള്‍ വിശ്വകര്‍മ്മജരാണ്. ഉല്പന്നങ്ങളുടെ കൈമാറ്റ സമ്പ്രദായം വിശ്വകര്‍മ്മ സമ്പദ് ക്രമത്തില്‍ നിന്നും ഉരുത്തിരിഞ്ഞവയാണ്. വിശ്വകര്മ്മസമ്പദ് ക്രമം മാനവിക സംസ്കൃതിയില്‍ അധിഷ്ഠിതമാണ്. അവിടെ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിലെ വര്‍ഗ്ഗ സമരങ്ങളില്ല. അവിടെ ഉല്പാദകരേ ഉള്ളൂ. ഉല്പാദകര് തന്നെയാണ് ഉടമസ്ഥരും. ഉല്പാദകരും ഉടമസ്ഥരും ഒരാള്‍ തന്നെയായിരിക്കും. ഉല്പാദകര് തന്നെ ഉടമസ്ഥരാകുന്ന ഏക സാമൂഹികസാമ്പത്തിക വ്യവസ്ഥിതി വിശ്വകര്‍മ്മജരുടെ മാത്രം ഉപാദാനങ്ങളാകന്നു, വിശ്വകര്‍മ്മ സംവിധാനം സമന്വയത്തിന്റെ സാഹോദര്യത്തിന്റെ സമ്പദ് ക്രമമാണ്. അവിടെ അസമത്വങ്ങളില്ല. വര്‍ഗ്ഗ വ്യത്യാസങ്ങളില്ല. വിശ്വകര്‍മ്മ സാമൂഹിക സാമ്പത്തിക സംവിധാനം വ്യക്ത്യുന്മുഖ മുതലാളിത്തത്തിന്റെ (കിറശ്ശറൗമഹ രമുശമേഹശാെ) മൂര്‍ത്തരൂപമാണ്. ഹിംസാധിഷ്ഠിത കമ്മ്യൂണിസത്തിന്റെ വികല്പമാണ് അഹിംസാധിഷ്ഠിത വിശ്വകര്‍മ്മ സംവിധാനം. വിശ്വകര്‍മ്മജരുടെ ജീവാനുഗന്ധ ആപ്തവാക്യം, ‘അഹിംസാ പരമോ ധര്‍മ്മാ’ എന്നാണ്.
ആധുനിക കേരളത്തിന്റെ സൃഷ്ട്യുന്മുഖ സമ്പദ് ക്രമത്തിന് അനുപൂരകമായ സാംസ്കാരിക പൈതൃക ഉല്പന്നങ്ങളുടെ നിര്‍മ്മിതിയില്‍ വിശ്വകര്‍മ്മ കരകൗശല വിദഗ്ദ്ധരുടെ വൈവിദ്ധ്യമാര്‍ന്ന വൈഭവവിസ്മയങ്ങള് നമുക്ക് ദര്‍ശിക്കാം. ആറന്മുള – അടക്കാ പുത്തൂര്‍ ലോഹക്കണ്ണാടികളും പയ്യന്നൂര്‍ പവിത്രമോതിരവും കുഞ്ഞിമംഗലം വെള്ളോട്ടു നിര്‍മ്മിതികളും പയ്യന്നൂര്‍ ഓട്ടു ശില്പങ്ങളും മാന്നാര്‍ വെള്ളി ഉല്പന്നങ്ങളും പെരുവനം ദാരുശില്പങ്ങളും കരമന ഓണവില്ലുകളും കേരളീയ വിശ്വകര്‍മ്മ പൈതൃകത്തിന്റെ മേല്ച്ചാര്ത്തുകളാകുന്നു. ലോകമെമ്പാടുമുള്ള സാംസ്ക്കാരിക വിപണികളില്‍ പ്രസ്തുത ഉല്പന്നങ്ങളുടെ വിപണനോത്സവം സംഘടിപ്പിക്കാം. അയോദ്ധ്യയില്‍ ഉയരാന്‍ പോകുന്നു രാമക്ഷേത്രസമുച്ചയങ്ങളില് പ്രസ്തുത കേരളീയ പൈതൃക ഉല്പന്നങ്ങളുടെ എമ്പോറിയം തുടങ്ങുന്നത് അഭികാമ്യമാണ്. ഗുജറാത്തിലെ പട്ടേല്‍ പ്രതിമാ സമീപത്തുള്ള കാഴ്ചാ വേദികളില്‍ ഇത്തരം ഉല്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളാകാം.
സ്വാതന്ത്ര്യാനന്തരംകേന്ദ്ര-സംസ്ഥാന ഭരണാധികാരികള്അവഗണിച്ചു പോന്നിരുന്ന ഒരു നിര്‍മ്മാണ സമൂഹമാണ് വിശ്വകര്‍മ്മജര്‍. കേരളത്തില്‍ മാറി മാറി ഭരിച്ചു പോന്നിരുന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് മുന്നണികളൊന്നും വിശ്വകര്‍മ്മ സമുദായത്തിന്റെ ഉന്നമനത്തിനായി യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വര്‍ഗ്ഗീയ രാഷ്ട്രീയം കൈക്കൊണ്ടു പോന്നിരുന്ന രാഷ്ട്രീയ കക്ഷികള്‍ ഭരിച്ച സര്‍ക്കാറുകള്‍ മറ്റു സമുദായ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ശ്രമിച്ചു. കശുവണ്ടി, കയര്‍, മത്സ്യ, ചെത്ത് തൊഴിലാളികള്‍ക്ക് വേണ്ടിയും നിരവധി ക്ഷേമ പദ്ധതിക ആവിഷ്കരിച്ചിട്ടുണ്ട്. നീതിപൂര്വകമല്ലാത്തതും വിവേചനപരവുമായ ജാതി – മതാടിസ്ഥാനത്തിലുള്ള സാമുദായികസംവരണം വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി മാറി. ഈഴവര്‍ക്ക് 14 ശതമാനവും മുസ്ലീങ്ങള്‍ക്കു 13 ശതമാനവും സംവരണമേര്‍പ്പെടുത്തിയപ്പോള്‍ ഇതര സംവരണ സമുദായങ്ങക്കായി 1 മുതല്‍ 3 വരെ ശതമാനമാണ് നല്‍കുന്നത്. സംവരണാനുകൂല്യത്തിന്റെ 80 ശതമാനവും മുസ്ലീം – ഈഴവ വിഭാഗങ്ങള്‍ കയ്യടക്കുന്നു. ഇത് കടുത്ത സാമൂഹിക വിവേചനമാണ്.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വിശ്വകര്‍മ്മജനതയുടെ ജീവിതം ദുരിതപൂര്‍ണ്ണമായി. ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ വിശ്വകര്‍മ്മജരെ വിവിധ വികസനപദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തി. വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത് തുടര്‍ന്നു. മാറി മാറി ഭരിച്ച കേരളത്തിലെ ഇടത് വലതു മുന്നണികള്‍ നാളിതുവരെ ഒരു സഹായ പദ്ധതികളും വിശ്വകര്‍മ്മജര്‍ക്കായി ആവിഷ്കരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടതു വലതു മുന്നണികള്‍ക്ക് വോട്ടുചെയ്യാതിരിക്കുകയാണ് സമുദായത്തിന് സ്വീകരിക്കാവുന്ന വഴി. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയമിച്ച വിശ്വകര്‍മ്മ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇടത് സര്‍ക്കാര്‍ തുറന്നു നോക്കിയിട്ടില്ല. അതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്ശ്രമിക്കുന്നുമില്ല. വിശ്വകര്‍മ്മജരുടെ പരിദേവനങ്ങള്‍ ദീന രോദനങ്ങളായി തുടരുന്നു. മാറി മാറിവരുന്ന കോണ്‍സ് – കമ്മ്യൂണിസ്റ്റ് സര്‍ക്കാറുകളെ അധികാരത്തിലേറ്റാന്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും വിശ്വകര്‍മ്മജര്‍ വോട്ടുരേഖപ്പെത്തുന്നു. വരുന്ന തെരഞ്ഞെടുപ്പിലെങ്കിലും ഇടതു വലതു കക്ഷികള്‍ക്ക് വോട്ട് ചെയ്യാന്‍ കൂട്ടാക്കാതിരിക്കുകയാണ് വിശ്വകര്‍മ്മജര്‍ക്ക് അഭികാമ്യമായിട്ടുള്ളത്. വിശ്വകര്‍മ്മജര്‍ മാറ്റിചിന്തിച്ചാല്‍ നന്ന്.
ഈദൃശ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതികളില്‍ വിശ്വകര്‍മ്മ നിര്‍മ്മാണ മേഖലയെ ഉള്‍പ്പെടുത്തണം. ഏറെ പേരുകേട്ട കരകൗശല വസ്തുക്കള്‍ക്ക് വിപണി സൗകര്യമൊരുക്കണം വിശ്വകര്‍മ്മ കരകൗശല വിദഗ്ദ്ധര്‍ക്ക് സാമ്പത്തിക സഹായവും നല്‍കണം. അയോദ്ധ്യയിലെ രാമ ക്ഷേത്രസമുച്ചയത്തിലും അഹമ്മദാബാദിലെ പട്ടേല്‍ പ്രതിമാ സമുച്ചയങ്ങളിലും ഇതര ക്ഷേത്രസമുച്ചയങ്ങളിലും വിപണന എമ്പോറിയങ്ങള്‍ തുടങ്ങണം. വിവിധ ലോക തലസ്ഥാനങ്ങളില്‍ സാംസ്ക്കാരികമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ക്രസന്റ്സ് (്ശംെമസമൃാമ ഇൃലരെലിെേ) എന്ന ബ്രാന്‍ഡില്‍ പൈതൃക ഉല്പന്നങ്ങള് വിറ്റഴിക്കുന്നതിനായി സാംസ്ക്കാരിക ഉല്സവങ്ങള് സംഘടിപ്പിക്കണം. വിശ്വകര്‍മ്മജരുടെ ജീവിത പുരോഗതിക്ക് ആവശ്യമായ നടപടികളെടുക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകേണ്ടതുണ്ട്.
ഡോ. വി.പി. രാഘവന്
ടാഗോര്‍ നാഷനല്‍ ഫെല്ലോ
ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്ട്സ്
ബെംഗളൂരു
പ്രതികരിക്കാൻ ഇവിടെ എഴുതുക: