കോട്ടയം: മുസ്ലീം മതമൗലിക വാദികള്‍ വര്‍ഷങ്ങളായി ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ ഏറ്റുപിടിച്ച് വീണ്ടും രാഹുല്‍ ഈശ്വര്‍. പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 21 ആക്കി പുനര്‍നിശ്ചയിക്കാനിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയാണ് രാഹുല്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. രാജ്യത്തെ പെണ്‍കുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള പഠനങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകള്‍ രംഗത്തുവന്നിരുന്നു. ചില മുസ്ലീം തീവ്രമതസംഘടനകള്‍ വിവാഹപ്രായം 16 ആക്കി കുറയ്‌ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ ഏറ്റെടുത്താണ് മോദി സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് ശേഷമാണ്പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മാറ്റമുണ്ടായേക്കുമെന്ന സൂചന പുറത്തുവന്നത്. പെണ്‍കുട്ടികളുടെ വിവാഹ പ്രായവും ആണ്‍കുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിവാഹ പ്രായത്തില്‍ തീരുമാനമെടുക്കുമെന്നും അദേഹം അറിയിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യയിലെ മുസ്ലീംമതസംഘടനകള്‍ രംഗത്തുവന്നിരുന്നു. വിവാഹപ്രായം ഉയര്‍ത്താനുള്ള തീരുമാനം അംഗീകരിക്കില്ലെന്നാണ് ഇവര്‍ നിലപാട് എടുത്തത്. ഈ നിലപാട് തന്നെയാണ് രാഹുല്‍ ഈശ്വറും ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്.
മാതൃമരണ നിരക്ക് കുറയ്‌ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. സാമൂഹിക പ്രവര്‍ത്തക ജയ ജയ്റ്റ്‌ലി അധ്യക്ഷയായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിക്കുക. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21 ഉം ആണ്. ശൈശവ വിവാഹങ്ങള്‍ക്ക് ഒത്താശ ചെയ്യുകയും കാര്‍മികത്വം വഹിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കഠിനമാക്കാനും 2019 നവംബറില്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. 2 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് 7 വര്‍ഷം തടവും 7 ലക്ഷം രൂപ പിഴയുമാക്കി ഉയര്‍ത്തിയിരുന്നു. ഇതിലും മുസ്ലീം മതസംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അഖില വിഷയത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിലകൊണ്ട ആളാണ് രാഹുല്‍ ഈശ്വര്‍. ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കരുതെന്നും അദേഹം പല വേദികളിലും ആവശ്യപ്പെട്ടിരുന്നു. ഹിന്ദുക്കളുടെ ആവശ്യമാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി നിലനിര്‍ത്തുക എന്നതാണ് ഇയാള്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍, ഒരു ഹിന്ദുസംഘടനയും ഈ വാദത്തെ പിന്തുണയ്‌ക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: