ചിതറ: അന്തിയുറങ്ങാനൊരു അടച്ചുറപ്പുള്ള വീടെന്ന ചിതറ, മതിര സ്വദേശിനി ഭവാനിയമ്മയുടെ സ്വപ്നം പൂവണിയുന്നു. സേവാഭാരതി പ്രവര്‍ത്തകര്‍ നിര്‍മിച്ചു നല്കുന്ന വീടിന്റെ ശിലാസ്ഥാപനം കഴിഞ്ഞദിവസം മതിരയില്‍ നടന്നു. കൊട്ടിഘോഷിക്കുന്ന ലൈഫ് ഉള്‍പ്പെടെയുള്ള ഭവന പദ്ധതികളുടെ പുറകെ നടന്നു തളര്‍ന്ന ഭവാനിയമ്മയെ അധികൃതര്‍ കൈയൊഴിയുകയായിരുന്നു.
ഈയവസരത്തിലാണ് പഞ്ചായത്തംഗവും ബിജെപി നേതാവുമായ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സേവാഭാരതി ഭവാനിയമ്മയുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ആര്. ബാബു ശിലാസ്ഥാപനം നിര്‍വഹിച്ചു. പഞ്ചായത്തംഗം അനില്‍കുമാര്‍, ആര്‍എസ്എസ് ചടയമംഗലം ഖണ്ഡ് കാര്യവാഹ് അജയന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: