കോഴിക്കോട്: ജില്ലയില്‍ രജിസ്ട്രേഷന് വകുപ്പിന്റെ പ്രധാനഓഫീസ് പ്രവര്‍ത്തിക്കുന്ന 150 വര്‍ഷം പഴക്കമുള്ള കെട്ടിടം ചോര്‍ന്നൊലിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് രജിസ്ട്രേഷന് ഐജിക്കും കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശം.കമ്മീഷന് ജുഡിഷ്യല്‍ അംഗം പി.മോഹനദാസാണ് നിര്‍ദ്ദേശം നല്‍കിയത്.
രജിസ്ട്രേഷന് ഓഫീസിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ച് സമര്‍പ്പിച്ച സ്വകാര്യ പരാതിയിലാണ് ഉത്തരവ്. 2017 ഡിസംബര്‍ 5 ന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് തയ്യാറാക്കിയ 2.76 കോടിയുടെ എസ്റ്റിമേറ്റിന് കിഫ്ബിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ 2018 ജൂലൈ 3 ന് കെട്ടിടത്തിന്റെ നിര്‍മ്മാണാനുമതിക്കായി നഗരസഭക്ക് അപേക്ഷ നല്‍കിയിയെങ്കിലും നിര്‍മ്മാണാനുമതി ലഭിച്ചിട്ടില്ല. ഇതിനുള്ള കാലതാമസമാണ് കെട്ടിടനിര്‍മ്മാണം തുടങ്ങാത്തതെന്നും ഇതുസംബന്ധിച്ച് രജിസ്ട്രേഷന് ഐജി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: