Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മന്ത്രമുഖരിതം പൂജപ്പുര മണ്ഡപം

നൂറ്റാണ്ട് പിന്നിട്ട ഈ ആചാരപ്പെരുമയാല്‍ സ്ഥലത്തിന് പൂജപ്പുരയെന്നു പേരു വന്നു. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയുടെ സ്ഥലനാമോല്‍പത്തിയില്‍ അങ്ങനെ നവരാത്രിയുടെ ധന്യത നിറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 18, 2020, 06:40 pm IST
in Samskriti

ഒമ്പത് രാവും ഒമ്പത് പകലും ദേവീപൂജയാല്‍ പവിത്രമാകുന്ന ഭൂമി. മന്ത്രധ്വനികളാല്‍ മുഖരിതമാകുന്ന പൂജാ മണ്ഡപം. നൂറ്റാണ്ട് പിന്നിട്ട ഈ ആചാരപ്പെരുമയാല്‍ സ്ഥലത്തിന് പൂജപ്പുരയെന്നു പേരു വന്നു. തിരുവനന്തപുരം ജില്ലയിലെ  പൂജപ്പുരയുടെ സ്ഥലനാമോല്‍പത്തിയില്‍ അങ്ങനെ നവരാത്രിയുടെ ധന്യത നിറഞ്ഞു.

ദേവിയെ ഉപാസിക്കാന്‍ പുരാതനകാലം മുതല്‍ ഇവിടെയൊരു കല്‍മണ്ഡപമുണ്ടായിരുന്നു. തിരുവിതാംകൂര്‍ വാണിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പണികഴിപ്പിച്ചതാണ് മണ്ഡപവും സരസ്വതീ ക്ഷേത്രവുമെന്ന് കരുതുന്നു. 28 കരിങ്കല്‍ത്തൂണുകളാണ് മണ്ഡപത്തെ താങ്ങിനിര്‍ത്തുന്നത്. ഓരോ  തൂണിലും ഇതിഹാസകഥാപാത്രങ്ങളാല്‍ ശില്‍പ ചാരുതയാര്‍ന്ന ഈ മണ്ഡപമാണ് കാലാന്തരത്തില്‍ സരസ്വതീ മണ്ഡപമെന്ന് വിഖ്യാതമായത്. മണ്ഡപത്തിനടുത്തായി സരസ്വതീ ക്ഷേത്രവുമുണ്ട്. ഉഗ്രരൂപിണിയായ ഭദ്രകാളീ സങ്കല്‍പത്തിലാണ് പുരാതന കാലത്ത് ഇവിടെ ദേവിയെ ആരാധിച്ചിരുന്നത്. പിന്നീട് ആദിപരാശക്തിയെ സരസ്വതീഭാവത്തില്‍ വാഴിച്ചു. നവരാത്രി നാളുകളില്‍ സരസ്വതീ മണ്ഡപത്തില്‍ നടന്നു വരുന്ന ദേവീപൂജ, പൂജയെടുപ്പു മഹോത്സവമായി മാറിയത് സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ്. സര്‍വ വിജയങ്ങളുമരുളുന്ന ആദിപരാശക്തിയുടെ വാസസ്ഥാനമായതിനാല്‍ മണ്ഡപത്തിന് വിജയമണ്ഡപമെന്നും വിളിപ്പേരുണ്ട്.

വിജയദശമി ദിവസം രാവിലെ (വിദ്യാരംഭ ദിനത്തില്‍) പൂജയെടുക്കാന്‍ ആര്യശാല ദേവീ ക്ഷേത്രത്തില്‍ നിന്ന് കുമാരസ്വാമി, പൂജപ്പുര മണ്ഡപത്തിലേക്ക് വെള്ളിക്കുതിരയില്‍ യാത്ര തിരിക്കും. പൂജപ്പുര സരസ്വതി ദേവീ സന്നിധിയില്‍ എത്തുന്ന കുമാരസ്വാമിയെ കേരളാ പോലീസ് ‘ഗാര്‍ഡ് ഒഫ് ഓണര്‍’ നല്‍കി വരവേല്‍ക്കും. തുടര്‍ന്ന് കുമാരസ്വാമി സരസ്വതീ മണ്ഡപത്തില്‍ ഉപവിഷ്ടനാകും. ഇതിനു പിന്നിലൊരു ചരിത്രമുണ്ട്.

ചരിത്രം:  തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ ആയുധവിദ്യയുടെ ഗുരുവാണ് ദേവസേനാധിപനായ വേല്‍മുരുകന്‍. പൂജപ്പുരയിലെ  സരസ്വതീ മണ്ഡപത്തിനു മുന്നിലായിരുന്നു തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ആയുധവിദ്യ അഭ്യസിച്ചിരുന്നത്. അതിനാല്‍ തന്നെയാണ് കുമാരസ്വാമി ഇവിടെ എഴുന്നള്ളുന്നത്. തുടര്‍ന്ന് ദേവന്റെ മുന്നില്‍ ശസ്ത്രവിദ്യയ്‌ക്ക് ആരംഭം കുറിക്കുന്നു. തിരുവിതാംകൂര്‍ ഭരണകാലത്ത് അക്ഷരപൂജ പകിടശാലയിലെ നവരാത്രി മണ്ഡപത്തിലും, ആയുധപൂജ സരസ്വതീ മണ്ഡപത്തിലും ആയിരുന്നു. കാലങ്ങള്‍ പിന്നിട്ടെങ്കിലും തിരുവിതാംകൂര്‍ വാണിരുന്ന സ്വാതിതിരുനാള്‍ മഹാരാജാവ് ചിട്ടപ്പെടുത്തിയ അനന്തപുരിയിലെ നവരാത്രി ആഘോഷങ്ങള്‍ കൃത്യമായി പാലിച്ചും കാലോചിതമായ പരിഷ്‌കരണങ്ങള്‍ വരുത്തിയും ഇന്നും നടത്തി വരുന്നു.

ശിവാകൈലാസ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.