Categories: Kollam

ചെളിയില്‍ പുതഞ്ഞ് കരകയറാനാകാതെ കാട്ടുപന്നി

കഴിഞ്ഞ നാല് ദിവസമായി ചെളിയില്‍ പണ്ടുതഞ്ഞ് കരയാറാനാകാതെ കിടക്കുകയാണ് കാട്ടുപന്നി. പത്തനാപുരം കല്ലാംമുട്ടം ആശാരികൂപ്പിലാണ് സംഭവം

Published by

പത്തനാപുരം: കഴിഞ്ഞ നാല്  ദിവസമായി ചെളിയില്‍ പണ്ടുതഞ്ഞ് കരയാറാനാകാതെ കിടക്കുകയാണ് കാട്ടുപന്നി. പത്തനാപുരം കല്ലാംമുട്ടം ആശാരികൂപ്പിലാണ് സംഭവം. സ്വകാര്യവ്യക്തിയുടെ റബ്ബര്‍ പുരയിടത്തിലെ ചതുപ്പിലാണ് പന്നി അകപ്പെട്ടത്. 

ആഴത്തിലുളള ചെളിക്കുണ്ടില്‍ കാട്ടുപന്നിയുടെ പകുതി ഭാഗവും പുതഞ്ഞ നിലയിലാണ്. വനപാലകരെ വിവരമറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞു. കഴിഞ്ഞ ദിവസം ഇറച്ചിക്കായി വൈദ്യുത കെണിയൊരുക്കി പന്നിയെ പിടികൂടിയ കേസില്‍ രണ്ടുപേരെ ഈ പ്രദേശത്ത് നിന്നും അറസ്റ്റ് ചെയ്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Wild boar