ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രതിരോധക്കരുത്ത് വീണ്ടും വര്‍ധിപ്പിക്കാന്‍ അടുത്ത ബാച്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ നവംബര്‍ ആദ്യവാരം അംബാലയിലെത്തും. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് മൂന്ന്-നാല് റഫാലുകള്‍ കൂടി വ്യോമസേനയുടെ ഭാഗമാകുന്നത്.
ജൂലൈ 28നാണ് ആദ്യ ബാച്ച് റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നെത്തിയത്. സെപ്തംബര്‍ 10ന് അഞ്ച് റഫാലുകളെയും ഔദ്യോഗികമായി സേനയുടെ ഭാഗമാക്കി. രണ്ടാംഘട്ട റഫാലുകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവ കൂടി എത്തുന്നതോടെ രാജ്യത്തെ റഫാലുകളുടെ എണ്ണം എട്ട്-ഒന്‍പത് ആകും. നിലവിലെ സാഹചര്യത്തില്‍ ഉടന്‍ തന്നെ അവ സേനയുടെ ഭാഗമായി പ്രതിരോധം തീര്‍ക്കുമെന്നും അവര്‍ പറഞ്ഞു.
ലഡാക്കിലെ സംഘര്‍ഷ മേഖലയിലാണ് നിലവിലെ റഫാലുകള്‍ വിന്യസിച്ചിട്ടുള്ളത്. ഫ്രാന്‍സില്‍ ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് നല്കുന്ന പരിശീലനം 2021 മാര്‍ച്ചില്‍ അവസാനിക്കും. 2016 സെപ്തംബറിലാണ് 36 റഫാല്‍ യുദ്ധവിമാനങ്ങളുടെ കരാറില്‍ ഫ്രാന്‍സും ഇന്ത്യയും ഒപ്പുവയ്ക്കുന്നത്. ഹരിയാനയിലെ അംബാലയിലും പശ്ചിമബംഗാളിലെ ഹശിമാരയിലുമാണ് റഫാലുകള്‍ വിന്യസിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: