Categories: Kerala

ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനം; സംഘര്‍ഷം

ദൃശ്യം പകര്‍ത്താന്‍ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു ഇയാളുടെ കൈയ്യേറ്റം. ശിവശങ്കറിന്റെ ഭാര്യ ഇതേ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റു.

Published by

തിരുവനന്തപുരം: കസ്റ്റംസ് നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റവെ ആശുപത്രി ജീവനക്കാരനും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ശിവശങ്കറിനെ ആംബുലന്‍സിലേക്ക് കയറ്റുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെയാണ് ജീവനക്കാരന്‍ തട്ടിക്കയറിയത്. ദൃശ്യം പകര്‍ത്താന്‍ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു ഇയാളുടെ കൈയ്യേറ്റം. ശിവശങ്കറിന്റെ ഭാര്യ ഇതേ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റു.

മാധ്യമപ്രവര്‍ത്തകരുടെ കൈയ്യിലുളള സ്റ്റില്‍ ക്യാമറകള്‍ തട്ടികളയാനുളള ശ്രമവും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായി. ആംബുലന്‍സ് ശിവശങ്കറിനേയും കൊണ്ട് ആശുപത്രിയില്‍ നിന്നും തിരിച്ചതിന് പിന്നാലെ ഇയാള്‍ ആശുപത്രിക്കകത്തേക്ക് ഓടി ഒളിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ജീവനക്കാരനെതിരെ പൊലീസിന് പരാതി എഴുതി നല്‍കിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക