കൊച്ചി : രാജ്യത്ത് നിന്ന് വിദേശത്തേയ്ക്ക് അനധികൃതമായി ഡോളര്‍ കടത്തിയതില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് പങ്കാളിത്തമുള്ളതായി റിപ്പോര്‍ട്ട്. സ്വപ്ന സുരേഷില്‍ നിന്ന് കസ്റ്റംസിന് ലഭിച്ചതാണ് ഈ വിവരങ്ങള്‍. സ്വപ്നയുടെ നേതൃത്വത്തില്‍ 1.90 ലക്ഷം യുഎസ് ഡോളര്‍ വിദേശത്തേയ്ക്ക് കടത്തിയിട്ടുണ്ട്. ഈ പണത്തിനായി ബാങ്കുദ്യോസ്ഥരില് ശിവശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയതായും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ശരിവെച്ച് ബാങ്ക് ജീവനക്കാരും ശിവശങ്കറിനെതിരെ മൊഴി നല്കി.
ഇത്തരത്തില്‍ ലഭിച്ച പണമാണ് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് മുന്നില്‍ വച്ച് കോണ്‍സുലേറ്റിലെ ധനകാര്യവിഭാഗത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഖാലിദിന് കൈമാറുന്നത്. ഖാലിദ് തുക വിദേശത്തേക്ക് കടത്തുകയായിരുന്നു. സ്വപ്ന, സന്ദീപ്. ശിവശങ്കര്‍ എന്നിവരുടെ ഗൂഢാലോചന പ്രകാരമാണ് ഈ പണമിടപാട് നടത്തിയിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് തവണ ശിവശങ്കറിനെ ചോദ്യം ചെയ്യലിന് കസ്റ്റംസ് ശ്രമിച്ചെങ്കിലും ഹാജരാകാതെ ഒഴിഞ്ഞുമാറി. ആരോഗ്യ പരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ഒഴിഞ്ഞുമാറിയത്. ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറിയതോടെ കസ്റ്റംസ് നേരിട്ടെത്തി നോട്ടിസ് കൈമാറിയപ്പോഴാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് പുറത്തുവന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചോദ്യം ചെയ്യലിനായി പോകുമ്പോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.
അതേസമയം സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളര്‍ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നുള്ള വിവരങ്ങളും കസ്റ്റംസ് ശേഖരിച്ചു. സ്വപ്നയ്ക്ക് ഒപ്പം ശിവശങ്കര്‍ നടത്തിയ വിദേശയാത്ര നടത്തിയവരുടെ വിവരങ്ങളാണ് ശേഖരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: