കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ് അൽഗാനിമിനെ സന്ദർശിച്ചു. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ചര്‍ച്ചചെയ്യുകയും നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു.
കുവൈത്തും ഇന്ത്യയും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് കുവൈത്ത് ഭരണാധികാരികളുമായി ഇന്ത്യൻ സ്ഥാനപതിയുടെ നയതന്ത്ര കൂടിക്കാഴ്ചകൾ. പരസ്പര നിക്ഷേപങ്ങൾ, വാണിജ്യ വ്യാപാരം എന്നിവ വർദ്ധിപ്പിക്കാനും കുവൈത്തിലെ ഇന്ത്യൻ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും അംബാസഡറുടെ സന്ദർശനം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: