ന്യൂദല്‍ഹി: എയര്‍കണ്ടീഷണര്‍ ഇറക്കുമതി ഇന്ത്യ നിരോധിച്ചത് ചൈനയ്ക്ക് വലിയ തിരിച്ചടിയായി. ആഭ്യന്തര ഉത്പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യം എസി ഇറക്കുമതി നിരോധിച്ചത്. വ്യാഴാഴ്ച്ചയാണ് വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ ഉത്തരവിറക്കിയത്.
കേന്ദ്ര വ്യാപാര-വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ നിര്‍ദേശപ്രകാരമാണ് നിരോധനം. നേരത്തേ ടിവി ഇറക്കുമതിയും കേന്ദ്രം നിരോധിച്ചിരുന്നു.രാജ്യത്തെ ആഭ്യന്തര വിപണിയില്‍ ആറ് ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് എസി വില്പ്പനയിലൂടെയുള്ളത്. ഈ വിപണിയില്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉപകരണങ്ങള്‍ എത്തണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. കോളിന് ക്ളോറൈഡ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ ആന്റി ഡബിങ്ങ് നികുതി ചുമത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ 100 സൈനിക ഉപകരണങ്ങളുടെ ഇറക്കുമതിയും നിരോധിച്ചിരുന്നു. തോക്കുകള്‍, ഭാരംകുറഞ്ഞ ഹെലികോപ്റ്ററുകള്‍, റൈഫിളുകള്‍, റഡാര്‍ തുടങ്ങിയവ നിരോധിച്ചവയില്‍പ്പെടുന്നു.
കഴിഞ്ഞ ഏപ്രില്‍-ആഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ ചൈനയില്‍ നിന്നുള്ള ഇന്ത്യന്‍ ഇറക്കുമതി 27 ശതമാനം കുറഞ്ഞ് 24.58 ബില്യണായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: