തിരുവനന്തപുരം:കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവിയ്ക്കും ബിജെപി വിരോധം. വിവിധ ചാനലുകളില്‍ സമയം വിലയ്ക്ക് വാങ്ങി സഭാ ടിവി തയ്യാറാക്കുന്ന എപ്പിസോഡുകളുടെ സംപ്രേഷണം 18 ന് ആരംഭിക്കുമ്പോള്‍ ജനം ടി വി അയിത്തം.ജയ്ഹിന്ദ്, കൈരളി, മീഡിയ വണ്‍ ഉള്‍പ്പെടെ മലയാളം ന്യൂസ് ചാനലുകള്ക്കെല്ലാംസഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുമതി നല്കിയപ്പോള് ജനം ഇല്ല. വിവിധ ചാനലുകളില്‍ സമയം വിലയ്ക്ക് വാങ്ങിയാണ് സഭാ ടിവി തയ്യാറാക്കുന്ന എപ്പിസോഡുകളുടെ സംപ്രേഷണം. ലക്ഷങ്ങളാണ് ഇതിനായി പരസ്യ ഇനത്തില്‍ നല്‍കുന്നത്.
നിയമസഭയുടെ പ്രവര്‍ത്തനം വിശദമാക്കുന്ന സഭയും സമൂഹവും, ബില്ലിന്റെ രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുന്ന കേരള ഡയലോഗ്, പ്രമുഖരുടെ അഭിമുഖം ഉള്‍പ്പെടുത്തിയ സെന്‍ട്രല്‍ ഹാള്‍, നിയമസഭാ മണ്ഡലങ്ങളെക്കുറിച്ചുള്ള നാട്ടുവഴി എന്നിങ്ങനെ നാല് വിഭാഗമായണ് എപ്പിസോഡുകള്‍.. ആഴ്ചയില്‍ രണ്ട് എപ്പിസോഡുണ്ടാവും
ഒക്ടോബര്‍ 18 മുതല്‍ 24 വരെ സംപ്രേക്ഷണം ചെയ്യുന്ന സമയക്രമം പ്രസിദ്ധീകരിച്ചു. സെന്‍ട്രല്‍ ഹാള്‍ പരിപാടിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം പിയുമായുള്ള അഭിമുഖമാണ്. കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍, രാജീവ് ശങ്കരന് എന്നിവരാണ് അഭിമുഖം നടത്തുന്നത്. കേരളാ ഡയലോഗ് എന്ന പരിപാടിയില്‍ ഭൂപരിഷ്കരണത്തിന്റെ രണ്ടാം എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും.
സെന്‍ട്രല്‍ ഹാള്‍ സമയക്രമം: ഒക്ടോബര്‍ 18ന് 24 ന്യൂസ്, വൈകിട്ട് 4 – 4.30, 19ന് രാവിലെ 12 – 12.30 (പുനഃസംപ്രേക്ഷണം). 19 ന് ജയ്ഹിന്ദ് ടി.വി വൈകിട്ട് 8.30 – 9, 21ന് ഉച്ചയ്ക്ക് 11.30 – 12 (പുനഃസംപ്രേക്ഷണം). 20ന് കൈരളി ന്യൂസ് വൈകിട്ട് 4.30 – 5, ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ വൈകിട്ട് 7 – 7.30, 18ന് ഉച്ചയ്ക്ക് 1 – 1.30 (പുനഃസംപ്രേക്ഷണം). 22ന് കേരള വിഷന്‍ 15ന് വൈകിട്ട് 8 – 8.30, 23ന് വൈകിട്ട് 8 – 8.30 (പുനഃസംപ്രേക്ഷണം). 24ന് മീഡിയ വണ്‍ വൈകിട്ട് 8.30 – 9, 18ന് വൈകിട്ട് 2.30 – 3 (പുനഃസംപ്രേക്ഷണം).
കേരളാ ഡയലോഗ് സമയക്രമം: ഒക്ടോബര്‍ 18ന് ഏഷ്യാനെറ്റ് ന്യൂസ് വൈകിട്ട് 4.30 – 5, റിപ്പോര്‍ട്ടര്‍ ടി.വി വൈകിട്ട് 5.30 – 6. 19ന് കൗമുദി ടി.വി വൈകിട്ട് 8 – 8.30. 20ന് കൈറ്റ് വിക്ടേഴ്സ് വൈകിട്ട് 9.30 – 10, 23ന് വൈകിട്ട് 9.30 – 10 (പുനഃസംപ്രേക്ഷണം). 21ന് മാതൃഭൂമി ന്യൂസ് വൈകിട്ട് 4.30 – 5, 22ന് രാവിലെ 12 – 12.30 (പുനഃസംപ്രേക്ഷണം). 22ന് ദൂരദര്ശന് മലയാളം വൈകിട്ട് 8.30 – 9, 23ന് വൈകിട്ട് 8.30 – 9 (പുനഃസംപ്രേക്ഷണം). 23ന് ന്യൂസ് 18 വൈകിട്ട് 4.30 – 5.
പ്രതികരിക്കാൻ ഇവിടെ എഴുതുക: