ന്യുദല്‍ഹി: ഒരു ദശലക്ഷം ജനസംഖ്യയില്‍ ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദശലക്ഷത്തിന് 81 ആണ് ഇന്ത്യയിലെ മരണസംഖ്യ. ഒക്ടോബര്‍ 2 ന് ശേഷം, രാജ്യത്ത് 1100 ല്‍ താഴെ പ്രതിദിനമരണങ്ങളാണ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മണനിരക്കും ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. നിലവിലെ മരണനിരക്കായ 1.52%, 2020 മാര്‍ച്ച് 22 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,371 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 70,338 പേര് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 64,53,779 ആയി. രോഗമുക്തരുടെ എണ്ണവും ചികിത്സയിലുള്ളവയുടെ എണ്ണവും തമ്മിലുള്ള അന്തരം 56 ലക്ഷം (56,49,251) കവിഞ്ഞു. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ 8 മടങ്ങ് കൂടുതലാണ്.
രോഗബാധിതരാകുന്നവരുടെ എണ്ണവും ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. ആകെ രോഗബാധിതരില്‍ 10.92 ശതമാനം മാത്രമാണ്. നിലവില്‍ ചികിത്സയിലുള്ളത് 8,04,528 പേര്. രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 87.56 ശതമാനമായി ഉയര്‍ന്നു.
രോഗമുക്തി നേടിയവരില്‍ 78 ശതമാനവും 10 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. പ്രതിദിന രോഗമുക്തി 13,000ത്തിലധികമുള്ള മഹാരാഷ്ട്ര തന്നെയാണ് രോഗമുക്തി നേടിയവരുടെ എണ്ണത്തിലും മുന്നില്‍.
പുതിയ കേസുകളില്‍ 79 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 10 സംസ്ഥാനങ്ങളില്‍ നിന്നുമാണ്. പ്രതിദിന രോഗബാധ പതിനായിരത്തിലധികം രേഖപ്പെടുത്തുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. കര്‍ണാടകയില്‍ 8,000ത്തിലധികം ആണ് പ്രതിദിന രോഗബാധിതരുടെ എണ്ണം.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 895 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതില്‍ 82 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഒഡീഷ, ദില്ലി എന്നീ പത്ത് സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമാണ്.
പുതിയ മരണങ്ങളില്‍ 37 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ് (337 മരണം).
13 സംസ്ഥാനങ്ങളില്‍, ഒരു ദശലക്ഷം ജനസംഖ്യയിലെ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: