മുംബൈ: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും ഉചിതമായ സമയമാണിതെന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ബാങ്കര്‍ ഉദയ് കോട്ടക്ക്. വിദേശക കമ്പനികള്‍ ഇന്ത്യയിലേക്ക് വരണമെന്നും അദേഹം പറഞ്ഞു. ബ്ലൂംബെര്‍ഗ് ഇന്ത്യ സാമ്പത്തിക ഉച്ചകോടിയില്‍ നടന്ന സംവാദത്തിനിടെയാണ് ഉദയ് കോട്ടക്ക് ഇക്കാര്യം പറഞ്ഞത്.
കൊറോണ വൈറസിന്റെ കാലത്ത് ഇന്ത്യയില്‍ നിക്ഷേപം നടത്താം. അതിനായുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍, ഇ-കൊമോഴ്സ്, ടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍, കണ്‍സ്യൂമര്‍ എന്നീ മേഖലകളാണ് നിക്ഷേപം നടത്താന്‍ ഏറ്റവും ഉചിതമെന്ന് ഉദയ് കോട്ടക്ക് വ്യക്തമാക്കി. ഇന്ത്യ എല്ലാ നിക്ഷേപകരെയും വിളിക്കുകയാണെന്നും ആര്‍ക്കും പദ്ധതികളുമായി ഇപ്പോള്‍ കടന്നുവരാമെന്നും അദേഹം പറഞ്ഞു. ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യാപാരങ്ങള്‍ ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: