വേദേതിഹാസ പാരമ്പര്യത്തിലൂടെ വളര്‍ന്ന്, വിടിയുടെയും മറ്റും സാമൂഹിക പരിവര്‍ത്തനങ്ങളിലൂടെ നടന്ന് കാവ്യരചന നിര്‍വഹിച്ച കവിയാണ് അക്കിത്തം. പാരമ്പര്യങ്ങളുടെ നന്മയെ സ്വീകരിച്ചുകൊണ്ടുതന്നെ നവോത്ഥാനത്തിന്റെ ധീരനാദങ്ങളും ആ കവിതയില്‍ മുഴങ്ങി.
വീരവാദം, മധുവിധു, പഞ്ചവര്‍ണ്ണക്കിളികള്‍, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അനശ്വരന്റെ ഗാനം തുടങ്ങി ഇരുപതോളം കാവ്യസമാഹാരങ്ങള്‍ ശ്രീമഹാഭാഗവതം പോലുള്ള വിവര്‍ത്തനം പത്തോളം ലേഖനസമാഹാരങ്ങള്‍, നാടകം, ചെറുകഥ തുടങ്ങി മൊത്തത്തില്‍ എണ്‍പതോളം കൃതികളുണ്ട്. ഒറ്റപ്പാലം സാഹിത്യ പരിഷത്തില്‍ വായിച്ച ‘ചാത്തൂനെ കണ്ടോ കുട്ട്യോളേ’ എന്ന മട്ടിലുള്ള നാടന്‍കവിതകളും അദ്ദേഹത്തിന്റേതായുണ്ട്.
‘നിരത്തില്‍ കാക്ക കൊത്തുന്നു
ചത്ത പെണ്ണിന്റെ കണ്ണുകള്‍
മുല ചപ്പി വലിക്കുന്നു
നരവംശ നവാതിഥി!’
എന്നും തുടങ്ങിയ സാമൂഹ്യ യാഥാര്‍ത്ഥങ്ങള്‍ പരുക്കനായി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അനുകമ്പയാണ് കവിതയുടെ മുഖമുദ്ര എന്ന് അക്കിത്തം കരുതുന്നു. കവിതയിലൂടെ മലയാള മഹിമയെ ഉയര്‍ത്തിക്കാട്ടിയ അനശ്വര വ്യക്തിത്വമാണ് അക്കിത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: