കൊല്ലം: ബിജെപിയുടെ കോവിഡ്കാല പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന കൊല്ലം ജില്ല ഇ-ബുക്ക് പ്രകാശനം ചാത്തന്നൂര്‍ റോട്ടറി ഹാളില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നിര്‍വഹിച്ചു. മഹാമാരി കാലത്ത് ബിജെപി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ട് നില്ക്കുമ്പോള് അഴിമതിക്കും കള്ളക്കടത്തിനും ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനുമാണ് സിപിഎം-കോണ്‍ഗ്രസ് കൂട്ടകെട്ട് ശ്രമിക്കുന്നതെന്ന് സുരേന്ദ്രന് ആരോപിച്ചു.
സംസ്ഥാനത്ത് നടക്കുന്ന കള്ളക്കടത്തില്‍ ഐഎസ്ഐഎസ് തീവ്രവാദഗ്രൂപ്പിനും ദാവൂദ് ഇബ്രാഹിമിനുമുള്ള പങ്ക് പുറത്തുവന്നിരിക്കുന്നു. താന്‍സാനിയയില്‍ നിന്നും സൗദി വഴി കേരളത്തിലേക്ക് സ്വര്‍ണം കടത്തി ഡോളറാക്കി തിരികെ പോകുന്നു എന്ന കണ്ടെത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടത്തിയിരിക്കുന്നു. സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി സ്വപ്നയുടെ മൊഴിക്കു ശേഷം ഉരുണ്ടു കളിക്കുകയാണ്.
നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാന്‍ അവിശുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രി പാവപ്പെട്ട കശുവïി തൊഴിലാളികളുടെ അഞ്ഞൂറുകോടി രൂപ വെട്ടിച്ച ഐഎന്‍ റ്റിയുസി നേതാവ് ആര്. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യുന്നത് തടഞ്ഞുകൊï് കോണ്‍ഗ്രസ് പിന്തുണ ഉറപ്പിക്കുന്നു. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ നിയമനം യുജിസി മാര്‍ഗരേഖ അവഗണിച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ജില്ലാ ജനറല്‍സെക്രട്ടറിമാരായ ബി. ശ്രീകുമാര്‍, വെള്ളിമണ്‍ ദിലീപ്, എ.ജി. ശ്രീകുമാര്‍, ജി. ഗോപിനാഥ്, കിഴക്കനേല സുധാകരന്, മന്ദിരം ശ്രീനാഥ്, ജയപ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: