കരോലീന: അമേരിക്കയുടെ നിയന്ത്രണങ്ങളിലും നിരോധനനത്തിലും പെട്ട് ചൈന പ്രതിരോധത്തിലാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2019 മുതല്‍ വ്യാപാര രംഗത്തെ ചൈനയുടെ നയം നാം പ്രതിരോധിച്ചു തുടങ്ങി. ഇന്നവര്‍ നമ്മുടെ സമീപത്ത് പോലും എത്താനാകാത്ത അവസ്ഥയിലാണെന്നും ട്രംപ് പറഞ്ഞു.
തെക്കന്‍ കരോലിനയിലെ ഗ്രീന്‍വില്ലെയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ചൈനയ്ക്കെതിരെ ട്രംപിന്റെ പരാമര്‍ശം. ചൈന അമേരിക്കയുടെ മുന്നില്‍ സകലമേഖലകളിലും തോറ്റുകൊണ്ടിരിക്കുകയാണ്. നമ്മളിന്ന് എക്കാലത്തേയും വലിയ തൊഴിലില്ലായ്മകളെ അഭിമുഖീകരിക്കുകയാണ്. അതോടൊപ്പം ചൈനയെ എല്ലാ രംഗത്തും നാം പരാജയപ്പടുത്തിക്കൊണ്ടിരിക്കുന്നു. നമ്മളേര്പ്പെടുത്തുന്ന നിയന്ത്രണങ്ങളും നിരോധനങ്ങളിലും പെട്ട് എന്ത് ചെയ്യണമെന്ന് അവര്‍ക്കറിയാന്‍ വയ്യാത്ത അവസ്ഥയാണ്.
തന്റെ കീഴില്‍ അമേരിക്ക മുന്നേറുകയാണ്. നാം വാക്സിനുകള്‍ അതിവേഗമാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുകയാണ്. ലോകത്തിലെ ഈ പ്രതിസന്ധിഘട്ടത്തിലും സാമ്പത്തികമായി തിരിച്ചുവരുന്നവരില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണെന്നും ട്രംപ് പറഞ്ഞു. മലിനീകരണ കാര്യത്തില്‍ അമേരിക്ക ഏറെ പിന്നാക്കം വന്നുവെന്നും ഉര്ജ്ജോത്പാദനത്തില് അമേരിക്ക മുന്നേറിയെന്നും ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: