Categories: Kozhikode

പരമ്പരാഗത ശ്മശാന വീണ്ടെടുപ്പിന് പോരാട്ടത്തിന് തയ്യാര്‍: തമിഴ് മക്കള്‍ മണ്‍ട്രം

മാവൂര്‍ റോഡ് പരമ്പരാഗത ശ്മശാനം പോരാട്ടത്തിലൂടെ നിലനിര്‍ത്തിയ ഹിന്ദുസമൂഹം കോര്‍പ്പറേഷന്റെ പുതിയ വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തമിഴ് മക്കള്‍ മണ്‍ട്രം ജില്ലാ സമിതി അംഗം കെ.പി. ഗുരുദാസ്.

Published by

കോഴിക്കോട്: മാവൂര്‍ റോഡ് പരമ്പരാഗത ശ്മശാനം പോരാട്ടത്തിലൂടെ നിലനിര്‍ത്തിയ ഹിന്ദുസമൂഹം കോര്‍പ്പറേഷന്റെ പുതിയ വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തമിഴ് മക്കള്‍ മണ്‍ട്രം ജില്ലാ സമിതി അംഗം കെ.പി. ഗുരുദാസ്. മാവൂര്‍ റോഡ് ശ്മശാനത്തിനു മുന്‍പില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ ത്തിന്റെ അഞ്ചാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

92 കാലഘട്ടത്തില്‍ ശ്മശാനം എടുത്തുകളയാന്‍ ശ്രമിച്ചവര്‍ അതു തുടരുകയാണ്. ഹിന്ദുസമൂഹം ഒറ്റക്കെട്ടായ് രംഗത്തിറങ്ങും. ക്ഷേത്രങ്ങളെ പോലെ തന്നെ അതീവപ്രാധാന്യമാണ് ശ്മശാനങ്ങള്‍ക്കും ഹിന്ദുസമൂഹം കല്‍പ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍ പുത്തൂര്‍മഠം മുഖ്യപ്രഭാഷണം നടത്തി. 

രാമനാട്ടുകര മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് പി.എം. രാമകൃഷ്ണന്‍ അദ്ധ്യക്ഷനായി. ഇ. അജയന്‍, വിനോദ് കരുവിശ്ശേരി എന്നിവര്‍ സംസാരിച്ചു. ഇന്നത്തെ ധര്‍ണയ്‌ക്ക് പെരുമണ്ണ പഞ്ചായത്ത് കമ്മറ്റി നേതൃത്വം നല്‍കും. വേദവാടിക ആചാര്യന്‍ വയപ്രം നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by