Categories: Kozhikode

മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭം: പരമ്പരാഗത ശവസംസ്‌കാരം നിര്‍ത്തലാക്കിയത് ശാസ്ത്രബോധമില്ലാത്തതിനാല്‍: പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി

മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭം മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ശ്മശാനത്തിനു മുമ്പില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധത്തിന്റെ നാലാദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published by

കോഴിക്കോട്: ഭരണാധികാരികള്‍ക്ക് ശാസ്ത്രബോധമില്ലാത്തത് കൊണ്ടാണ് പരമ്പരാഗതവും ശാസ്ത്രീയവുമായ ശവസംസ്‌ക്കാരം നിര്‍ത്തലാക്കിയതെന്ന് പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന വൈസ് ചെയര്‍മാന്‍ ചെലവൂര്‍ ഹരിദാസ് പണിക്കര്‍. മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭം മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ശ്മശാനത്തിനു മുമ്പില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധത്തിന്റെ നാലാദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ശ്മശാനത്തില്‍ പരമ്പരാഗത ശവസംസ്‌ക്കാര സംവിധാനത്തില്‍ മാറ്റം വരുത്തുമ്പോള്‍ ഹിന്ദുപണ്ഡിതന്‍മാരുമായും സംഘടനകളുമായും കൂടിയാലോചന നടത്തേണ്ടിയിരുന്നു. മറ്റു മത വിഭാഗങ്ങളുടെ കാര്യത്തില്‍ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കോര്‍പ്പറേഷന്‍ തുനിയില്ല. ഹിന്ദുക്കളുടെ ആചാരങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അതിനാല്‍ ഹിന്ദുസമൂഹം ശക്തമായി ഇതിനോട് പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി കോര്‍പ്പറേഷന്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് എം. സുഗേഷ് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് രാജന്‍ കളക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. കെ. വിവേകാനന്ദന്‍, എം. വിബീഷ്, സി. മിഥുന്‍, സി.കെ. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by