കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് അധോലോക നേതാവായ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് കസ്റ്റംസും. എന്‍ഐഎ നേരത്തെ ഇക്കാര്യം വ്യക്തമാക്കിയതാണ്. അതിന് പിന്നാലെയാണ് എന്‍ഐഎയും അറിയിച്ചിരിക്കുന്നത്.
മുഖ്യപ്രതിയായ കെ.ടി. റമീസിനും മറ്റൊരു പ്രതിയായ ഷറഫുദ്ദീനും ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്ന് എന്‍ഐഎ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വപ്ന സുരേഷിന്റെ ഫോണില്‍ നിന്നും വിവാദ മതപ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ ചിത്രങ്ങളും കെ.ടി റമീസ് തോക്കേന്തി നില്ക്കുന്ന ചിത്രങ്ങളും എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു.
അതിനിടെ സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ഒരു പ്രതി കൂടി ജാമ്യാപേക്ഷ നല്കി. ഒടുവില്‍ അറസ്റ്റിലായ മുഹമ്മദ് അസ്ലമാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
സ്വര്‍ണക്കടത്ത് കേസില്‍ നേരിട്ട് പങ്കാളികളായതായി എന്‍ഐഎ കണ്ടെത്തിയ കെ.ടി ഷറഫുദ്ദീന്, മുഹമ്മദ് ഷാഫി, മുഹമ്മദലി എന്നിവരും ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അത് നിഷേധിച്ചു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ജാമ്യം നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: