ബീജിങ്ങ്: തായ്വാന്-ചൈന സംഘര്‍ഷം കനത്തതോടെ മേഖല യുദ്ധഭീതിയിലേക്ക്. തായ്വാന് അത്യന്താധുനിക ആയുധങ്ങള്‍ നല്കാന് അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് കിഴക്കന്‍ ചൈന മേഖലയില്‍ യുദ്ധാന്തരീക്ഷം ശക്തമായത്. ചൈനീസ് സൈനികര്‍ മുഴുവന്‍ മനസ്സും ശക്തിയും കേന്ദ്രീകരിച്ച് യുദ്ധത്തിന് തയാറാവാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ആഹ്വാനം ചെയ്തു. തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയായ ലഡാക്കില്‍ ഇന്ത്യയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന ചൈന, കിഴക്ക് മറ്റൊരു യുദ്ധമുഖം കൂടി തുറക്കുമ്പോള്‍ ഏഷ്യയെ ആകെ സംഘര്‍ഷാവസ്ഥയിലേക്ക് തള്ളിവിടുകയാണ്.
ഹൈ മൊബിലിറ്റി ആര്‍ട്ടിലറി സംവിധാനം അടക്കമുള്ള അത്യന്താധുനിക ആയുധങ്ങളാണ് അമേരിക്ക തായ്വാന് നല്കാന് തീരുമാനിച്ചത്. തായ്വാന് ആയുധങ്ങള്‍ വില്‍ക്കാനുള്ള യുഎസ് നീക്കം എത്രയും വേഗം അവസാനിപ്പിക്കണമെന്നും യുഎസ്-തായ്വാന് സൈനിക സഹകരണം പൂര്‍ണ്ണമായും റദ്ദാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
തങ്ങളുടെ അവിഭാജ്യ ഘടകമെന്ന് അന്താരാഷ്ട്ര വേദികളിലടക്കം ചൈന അവകാശപ്പെടുന്ന തായ്വാനുമായി അമേരിക്ക ആയുധ ഇടപാട് നടത്തുന്നത് യാതൊരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നാണ് ചൈനയുടെ നിലപാട്. തായ്വാന് പിടിച്ചെടുക്കുന്നതടക്കമുള്ള പ്രകോപന നടപടികളിലേക്ക് കടക്കാനാണ് ചൈനയുടെ നീക്കം.
കിഴക്കന്‍ ചൈനീസ് പ്രവിശ്യയിലെ ഗുവാങ്ഡോങ് സൈനിക ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് തായ്വാനെതിരെ ഏതറ്റം വരെയും പോകുമെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്. തായ്വാനെതിരെ മാത്രമല്ല ഇന്ത്യക്കെതിരായ സന്ദേശം കൂടിയാണ് ഷീ ജിന്‍പിങിന്റെ വാക്കുകളിലെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. ലഡാക്ക് അതിര്‍ത്തിയില്‍ ഏതു സാഹചര്യങ്ങളെയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് സൈനിക മേധാവിമാര്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: