ഇടുക്കി: ജില്ലയില്‍ ഇന്നലെ 143 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 33 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്: അടിമാലി 1, അറക്കുളം 2, ചക്കുപള്ളം 6, ചിന്നക്കനാല്‍ 1, ദേവികുളം 1, ഇടവെട്ടി 1, കഞ്ഞിക്കുഴി 2, കരിമണ്ണൂര്‍ 3, കരിങ്കുന്നം 1, കരുണാപുരം 6, കട്ടപ്പന 5, കോടിക്കുളം 17, കുമാരമംഗലം 5, കുമളി 1, മണക്കാട് 2, മറയൂര്‍ 1, മൂന്നാര്‍ 3, നെടുങ്കണ്ടം 9, പാമ്പാടുംപാറ 6, പീരുമേട് 4, പെരുവന്താനം 7,
രാജാക്കാട് 4, രാജകുമാരി 6, ശാന്തന്‍പാറ 1, തൊടുപുഴ 23, ഉടുമ്പഞ്ചോല 4, ഉടുമ്പന്നൂര്‍ 8, വണ്ടിപ്പെരിയാര്‍ 6വണ്ണപ്പുറം 5, വാത്തിക്കുടി 2. ഉറവിടം വ്യക്തമല്ലാത്തവര്‍: പന്ത്രണ്ടാം മൈല്‍ സ്വദേശി(27), ദേവികുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന്(51), മറയൂര്‍ സ്വദേശിനി(38), അറക്കുളം അശോക സ്വദേശി(38), കഞ്ഞിക്കുഴി സ്വദേശി (58), കരിമണ്ണൂര്‍ സ്വദേശി(90), ഉടുമ്പന്നൂര്‍ സ്വദേശി(38), ബാലഗ്രാം സ്വദേശിനി(27), കുമാരമംഗലം സ്വദേശിനി(20), അരിക്കുഴ സ്വദേശി(30), വെസ്റ്റ് കോടിക്കുളം സ്വദേശി(31), തൊടുപുഴ ടെംപിള്‍ റോഡ് സ്വദേശി(48), തൊടുപുഴ സ്വദേശിനി(57), തൊടുപുഴ കൊടുവേലി സ്വദേശി(50), മുള്ളരിങ്ങാട് സ്വദേശികള്‍ -3 പേര്, രാജാക്കാട് സ്വദേശിയായ ഒരു വയസുകാരി, രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്, പെരുവന്താനം ആനക്കുളത്തെ ഏഴു ഇതര സംസ്ഥാന തൊഴിലാളികള്‍, ശാന്തന്‍പാറ പഞ്ചായത്ത് ജീവനക്കാരന്(48), വണ്ടിപ്പെരിയാര്‍ സ്വദേശി(70). ഇന്നലെ 124 പേര് രോഗമുക്തി നേടിയപ്പോള്‍ ജില്ലയില്‍ നിലവില്‍ 1396 പേരാണ് ചികിത്സയിലുള്ളത്.
കണ്ടെയ്ന്മെന്റ് മേഖല
ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡിലെ കണ്ടെയ്ന്മെന്റ് മേഖല താഴെപ്പറയുന്ന പ്രദേശത്തേക്കായി ചുരുക്കിയിട്ടുണ്ട്. 15-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടു വരുന്ന കുളപ്പാറ- ശേഖരത്തുപാറ റോഡിന് വലതുവശത്തുള്ള തടത്തിക്കുടിയില്‍ ഉണ്ണിയുടെ വീട് മുതല്‍ ശേഖരത്തുപാറ കോളനി (ടി കോളനി ഉള്‍പ്പടെ) വരെയുള്ള ഭാഗങ്ങള്‍. ഉടുമ്പന്നൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡിലെ മറ്റ് പ്രദേശങ്ങളും, പീരുമേട് പഞ്ചായത്ത് 8-ാം വാര്‍ഡിലെ കരടിക്കുഴി എവിറ്റി എസ്റ്റേറ്റ് ഡബ്ലൂപി ഡിവിഷനിലെ മെട്ടു ലയവും കണ്ടെയിന്മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വെങ്ങല്ലൂര്‍ ആനിമൂട്ടില്‍ ബഷീറിന്റെ ഭാര്യ ആരിഫ(52) യാണ് മരിച്ചത്. കാരിക്കോട് ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇവര്‍ വ്യാഴാഴ്ച രാവിലെ 9.45 ഓടെയാണ് മരിച്ചത്. ഇവര്‍ വിവിധ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. പനി ബാധിച്ച് ബുധനാഴ്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ആരിഫയെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മകള്‍: ഷെമി മരുമകന്: ജിസാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: