മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നു രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ തള്ളി നടനും എംഎല്‍എയുമായ കെബി. ഗണേഷ് കുമാര്‍. രാജിവെക്കാന്‍ എല്ലാ ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അതില്‍ അഭിപ്രായം പറയാനില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഒരു പ്രദേശിക ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
കൊറോണക്കാലത്ത് വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? എല്ലാവര്ക്കും അതിനുള്ള അവകാശമുണ്ട്. ഇന്ത്യാ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം. അവരുടെ മനസില്‍ തോന്നുന്നത് പ്രകടിപ്പിക്കാം. അതൊന്നും ചോദ്യംചെയ്യാന്‍ നമുക്ക് അധികാരമില്ല. എല്ലാരും പറയട്ടെയെന്ന് പാര്‍വ്വതി തിരുവോത്തിന്റെ രാജിയില്‍ ഗണേഷ് പറഞ്ഞു. സംഘടനയില്‍ നിന്ന് വിളിച്ച് ആര്‍ക്കും ചാന്‍സ് കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും അദേഹം പറഞ്ഞു.
അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ചാണ് പാര്‍വതി അമ്മയില്‍ നിന്ന് രാജിവെച്ചത്. . ഇടവേള ബാബു ജനറല്‍ സെക്രട്ടറി പദവി ഒഴിയണമെന്നും പാര്‍വതി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ തുറന്നടിച്ചിരുന്നു. .
അമ്മ നിര്‍മ്മിക്കുന്ന ട്വന്റി- ട്വന്റി മോഡല്‍ സിനിമയില്‍ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു നല്കിയ ഉത്തരമാണ് വിവാദമായത്. മരിച്ചു പോയവരെ തിരിച്ച് കൊണ്ടു വരാനാകില്ല, അതുപോലെ രാജി വെച്ചവരും സിനിമയില്‍ ഉണ്ടാകില്ല എന്നായിരുന്നു ഇടവേള ബാബുവിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: