കൊച്ചി: ഋഷികവിയാണ് അക്കിത്തം അച്യുതന് നമ്പൂതിരിന്ന് ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം എ കൃഷ്ണന്. കാവ്യലോകത്തെ സൂര്യതേജസ്സിന് പ്രണാമം അര്‍പ്പിച്ച അദ്ദേഹം അക്കിത്തവുമായുള്ള ദീര്‍ഘനാളത്തെ ബന്ധം അനുസ്മിച്ചു
‘ഞാന്‍ കേസരിയുടെ പത്രാധിപരായിരുന്ന കാലത്ത്, 1970 ല്‍ നിളയുടെ ഇതിഹാസം എന്ന പേരില്‍ ഒരു വാര്‍ഷിക പതിപ്പ് പുറത്തിറക്കി. അതിനുവേണ്ടി വിവരങ്ങള്‍ ശേഖരിക്കാന്‍, കോഴിക്കോട് ആകാശവാണിയില്‍ പ്രവര്‍ത്തിച്ചിരുന്ന മഹാകവി അക്കിത്തത്തെയും ഞാന്‍ സമീപിച്ചിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. ആ പരിചയപ്പെടല്‍ പിന്നീട് ആത്മബന്ധമായി വളര്‍ന്നു. കലാസാഹിത്യ വേദിയായ തപസ്യയുടെ അധ്യക്ഷനായി അക്കിത്തം വളരെക്കാലം പ്രവര്‍ത്തിച്ചു. തപസ്യയുടെ വളര്‍ച്ചയ്ക്ക് അദ്ദേഹം നല്കിയ പ്രോത്സാഹനവും വളരെ മഹത്തരമാണ്. മഹാകവി അക്കിത്തം മഹാനായിരുന്നു. ഭാരതീയ പാരമ്പര്യം അനുസരിച്ച് കവിയെന്നാല്‍ ഋഷിയാണ്. ഋഷികവിയാണ് അക്കിത്തം അച്യുതന് നമ്പൂതിരി.
കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു ആദ്യ കാലത്ത് അക്കിത്തം. ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തി. യുക്തിവാദവും കമ്യൂണിസവും തലയ്ക്ക് പിടിച്ചിരുന്ന കാലത്ത്, ഇഎംഎസ് അധ്യക്ഷനും ഞാന്‍ (അക്കിത്തം) സെക്രട്ടറിയുമായി വളരെ നാള് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് ഒരിക്കല്‍ സംഭാഷണ മധ്യേ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അടുത്തറിഞ്ഞത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാഗമായിട്ടുള്ള തപസ്യയുമായി അദ്ദേഹം ഇഴുകിച്ചേര്ന്നപ്പോഴാണ്. തപസ്യയുമായും ആര്‍എസ്എസുമായും അദ്ദേഹം ദൃഢബന്ധം പുലര്‍ത്തിയിരുന്നു. അതിന് ഏറ്റവും നല്ല ഉദാഹരണമാണ്, കഴിഞ്ഞ വര്‍ഷം ഒഎന്‍വി പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങാന്‍ തിരുവനന്തപുരത്ത് പോകുന്ന വേളയില്‍ എറണാകുളം സംഘകാര്യാലയത്തില്‍ വന്ന് ഊണ് കഴിച്ച് സംഘ അധികാരികളുമായി കുശലപ്രശ്നവും നടത്തി വിശ്രമിച്ച ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങിയത്. മുഖ്യമന്ത്രിയുടെ കൈയില്‍ നിന്നും ഒഎന്‍വിയുടെ പേരിലുള്ള പുരസ്കാരം സ്വീകരിക്കുന്നതിനേക്കാള്‍ അദ്ദേഹത്തിന് സന്തോഷം പകര്‍ന്നത് കാര്യാലയത്തില്‍ വന്ന് ഉച്ച ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും സാധിച്ചതാണ്. സംഘത്തിന്റെ വളര്‍ച്ചയുടെ സൂചനയായിട്ടു വേണം ഇതിനെ കരുതാന്‍.
ഏത് കാര്യത്തിലും അഭിപ്രായം ചോദിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. ഒടുവില്‍ മാതൃഭൂമിയില്‍ ഒരു അഭിമുഖം പ്രസിദ്ധീകരിക്കാന്‍ പോകുന്ന കാര്യം വിളിച്ചു പറഞ്ഞു. ഏത് സംശയത്തിനും പരിഹാരം കാണാന്‍ എന്നെ വിളിക്കാന്‍ മകന് നാരായണനോട് പറയുമായിരുന്നു. അസുഖമാണെന്ന് അറിഞ്ഞ് നാരായണനെ വിളിച്ചപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല എന്ന മറുപടിയാണ് കിട്ടിയത്. വളരെ കാലത്തെ സ്നേഹ ബന്ധം ഇനിയും തുടരാന്‍ സാധിക്കില്ലെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. കോഴിക്കോട് ആകാശവാണിയില്‍ വച്ച് ആരംഭിച്ച അക്കിത്തം എന്ന മനുഷ്യസ്നേഹിയുമായുള്ള സ്നേഹ സൗഹൃദം ഇന്നലെ വരെ തുര്‍ന്നു.’എം എ കൃഷ്ണന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: