ന്യൂദല്‍ഹി : എസ്എന്‍സി ലാവ്ലിന് കേസില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍. കേസില്‍ കുറ്റാരോപിതരാവരെ വെറുതെ വിട്ടത് പുനപരിശോധിക്കണമെന്ന സിബിഐയുടെ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവെയ്ക്കണമെന്നും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ഹൈക്കോടതി വെറുതെവിട്ട പിണറായി വിജയന് അടക്കമുള്ളവരെ പ്രതിചേര്‍ത്ത് വിചാരണ പുനരാരംഭിക്കണമെന്ന ഹര്‍ജി രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവെയ്ക്കണമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.
കേസ് വ്യാഴാഴ്ച പരിഗണിക്കാനിരിക്കേയാണ് സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുന്നത് താത്കാലികമായി നിര്‍ത്തിവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഈ മാസം എട്ടിന് വാദം കേട്ടപ്പോള്‍ സിബിഐയ്ക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിരുന്നു. രണ്ട് കോടതികള്‍ വെറുതെ വിട്ട കേസായതിനാല്‍ ഇനി കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ശക്തമായ വാദമുഖങ്ങളുമായി വരണമെന്ന് സിബിഐയോട് കോടതി പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം നല്‍കണമെന്ന് സിബിഐ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ യു.യു. ലളിത്, ആര്. സുബാഷ് റെഡ്ഡി, എസ്. രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗിക്കുന്നത്. സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചാല്‍ ലാവലിന്‍ കേസ് ദീപാവലി അവധിക്ക് ശേഷം നവംബര്‍ പകുതിക്ക് ശേഷമേ ഇനി കോടതിയില്‍ വരാനാണ് സാധ്യത.
2017ലാണ് പിണറായി വിജയന്, കെ. മോഹനചന്ദ്രന്, എ. ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. വ്യക്തമായ രേഖകള്‍ ഇല്ലാതെ ഹൈക്കോടതി വിധിയില്‍ ഇടപെടില്ല എന്ന സൂചന കൂടിയാണ് ആ പരാമര്‍ശത്തിലൂടെ സുപ്രീംകോടതി നല്‍കിയത്. ഹൈക്കോടതി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഇപ്പോഴും പ്രതിപ്പട്ടികയില്‍ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍, ആര് ശിവദാസന്‍, കെ ജി രാജശേഖരന് എന്നിവര്‍ നല്കിയ ഹര്‍ജിയും സുപ്രീംകോടതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: