കൊല്ലം: ഒന്നരയാഴ്ചയോളം നീïുനിന്ന നിയന്ത്രണം അവസാനിച്ച് ഒരാഴ്ച പിന്നിടുമ്പോഴും കൊല്ലം തീരത്തെ ദുരിതത്തിന് അയവില്ല. കരയിലെ തടസം നീങ്ങിയപ്പോള്‍ കടല്‍ കലിയിളകി നില്‍ക്കുകയാണ്. ശക്തമായ കാറ്റ് കാരണം വളരെ കുറച്ച് വള്ളങ്ങള്‍ മാത്രമാണ് കഴിഞ്ഞദിവസങ്ങളില്‍ കടലില്‍ പോയത്. പോയവരുടെ വലകളില്‍ കാര്യമായി ഒന്നും കുടുങ്ങിയതുമില്ല. ഇന്ധനം നിറയ്ക്കാനുള്ളതുപോലും കിട്ടുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവലാതി.
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് തീരങ്ങളിലെല്ലാം വളരെ നേരത്തെ നിയന്ത്രണങ്ങള്‍ നീക്കുകയും മത്സ്യബന്ധനം സാധാരണ നിലയിലാവുകയും ചെയ്തിരുന്നു. എന്നാല്‍ കൊല്ലത്ത് തുടക്കം മുതല്‍ ഹാര്‍ബറുകളിലും മത്സ്യവിപണികളിലും വിലക്ക് പ്രഖ്യാപിക്കുന്ന സമീപനമാണുïായതെന്നാണ് തൊഴിലാളികള്‍ ചൂïിക്കാണിക്കുന്നത്. കോവിഡ് വ്യാപനം എല്ലാ മേഖലയിലും ഉïായിട്ടും മത്സ്യച്ചന്തകളാണ് അതിന്റെ കേന്ദ്രങ്ങള്‍ എന്ന നിലയിലുള്ള പ്രചരണമാണ് വിനയായത്.
കടുത്ത പ്രതിഷധത്തിനും നിരന്തരമായ ആവലാതികള്‍ക്കും ശേഷമാണ് കഴിഞ്ഞ ഞായറാഴ്ച വീïും സജീവമാകാന്‍ തീരദേശത്തിന് അനുമതി കിട്ടിയത്. എന്നാല്‍ കാലാവസ്ഥയാണ് പുതിയ വില്ലന്‍. കാറും കോളും നിറഞ്ഞ അന്തരീക്ഷമായതിനാല്‍ കടലില്‍ പോകുന്നത് ദുഷ്കരമാണ്. തുലാവര്‍ഷം കനക്കുന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലാകും എന്ന ആശങ്കയിലാണ് തീരമേഖല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: