കൊല്ലം: ജില്ലയ്ക്ക് അഭിമാനമായി മറ്റൊരു പോലീസ് ഓഫീസര്‍ കൂടി.കോവിഡ് കാല പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മുന്നണ്ടിര്ത്തി സംസ്ഥാന പോലീസ് മേധാവിയുടെ ബഹുമതി കരസ്ഥമാക്കിയിരിക്കുകയാണ് കാസര്‍കോഡ് മേലേപറമ്പ ഇന്‍സ്പെക്ടറായ പടിഞ്ഞാറെ കല്ലട പട്ടകടവ് മുനമ്പേല്‍ ജോസ് കോട്ടേജില്‍ എം.എല്‍. ബെന്നി ലാലു എന്ന കൊല്ലത്തുകാരന്.
ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ സിഐ ആയി ജോലിക്കയറ്റം കിട്ടിയാണ് ബെന്നി ലാലു കാസര്‍കോഡ് പോയത്. മേലേപറമ്പ സ്റ്റേഷന് ഇന്‍സ്പെക്ടറായി ചാര്‍ജെടുത്ത അദ്ദേഹം കൃത്യതയോടും ചിട്ടയോടും കൂടിയ പ്രവര്‍ത്തനത്തിലൂടെ തന്റെ സ്റ്റേഷന് പരിധിയില്‍ കോവിഡ് 19 എന്ന മഹാമാരി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ലോക്ഡൗണിന്റെ ആദ്യ ഘട്ടങ്ങളില്‍ രാജ്യത്തെ ചുരുക്കം ഹോട്ട്സ്പോട്ടുകളില്‍ ഒന്നായിരുന്ന മേല്‍പറമ്പയില്‍ ട്രിപ്പിള്‍ ലോക് ഡൗണിലൂടെയാണ് ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിരോധപ്രവര്‍ത്തനം നടത്തിയത്.
ജാഗ്രതാ സമിതികളെ ഏകോപിപ്പിച്ചും ജനങ്ങളെ ബോധവത്കരിച്ചും വോളന്റിയേഴ്സിനെയും ആരോഗ്യപ്രവര്‍ത്തകരെയും ചേര്‍ത്ത് വാട്സപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങളും കുടിവെള്ളവും സമൂഹ അടുക്കള വഴി ഭക്ഷണവും എത്തിക്കുന്നതിന് ശ്രദ്ധ ചെലുത്തിയ ഈ ഓഫീസര്‍ കോവിഡ് നിരീക്ഷണത്തിനും പരിശോധനയ്ക്കും ക്ലസ്റ്ററുകളിലെ നിയന്ത്രണങ്ങള്‍ക്കും മതിയായ പ്രാധാന്യം നല്കി. മേലേപറമ്പയിലെ ഈ പ്രവര്‍ത്തനത്തിന് തന്റെ സഹപ്രവര്‍ത്തകരായ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും കലവറയില്ലാത്ത പിന്തുണയും സഹകരണവുമാണ് നല്‍കിയതന്ന് അദ്ദേഹം പറയുന്നു.
2020 മാര്‍ച്ച് 23ന് ലോക്ഡൗണ്‍ പ്രഖ്യാപണ്ടിച്ചതിനുശേഷം ഒരു ദിവസം പോലും അവധിയെടുത്ത് മാറി നില്‍ക്കാതെയാണ് ഈ കല്ലടക്കാരന്‍ മേല്പറമ്പയിലെ ജനങ്ങളുടെ പ്രിയപ്പെട്ടവനായി മാറിയത്. 2009ല്‍ എസ്ഐ ആയി പോലീസ് ജീവിതം ആരംഭിച്ച നിയമബിരുദധാരിയായ ബെന്നി കെഎസ്എഫ്ഇ ഉദ്യോഗസ്ഥനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അധ്യാപികയായ റിയമോളാണ് ഭാര്യ. അമല, അമല്‍ എന്നിവര്‍ മക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: