അഹമ്മദാബാദ് : ലൗ ജിഹാദിനെ പ്രോത്സാഹനം നല്കുന്ന പരസ്യത്തിന് പിന്നലെ തനിഷ്ക് ജുവല്ലറിക്ക് നേരെ ആക്രമണമുണ്ടായതായി വ്യാജ വാര്‍ത്താ പ്രചാരണം. ലൗ ജിഹാദിന് മഹത്വവത്കരിക്കുന്ന പരസ്യം പുറത്തുവിട്ടതില്‍ പ്രതിഷേധിച്ച് തനിഷ്ക് ജുവല്ലറിക്കും ജീവനക്കാര്‍ക്ക് നേരേയും ആക്രമണമുണ്ടായതായാണ് വ്യാജ വാര്‍ത്ത. ഇതിന് പ്രചരിപ്പിച്ചതില്‍ എന്‍ഡിടിവിക്കെതിരെ നടപടി സ്വീകരിക്കും.
വ്യാജ വാര്‍ത്ത നല്‍കിയതില്‍ എന്‍ഡിടിവിക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളാനും കേസ് രജിസ്റ്റര്‍ ചെയ്യാനും ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ്സിങ് ജഡേജ നിര്‍ദ്ദേശം നല്കി.
പരസ്യം പിന്‍വലിച്ചെങ്കിലും ഗാന്ധിധാമിലെ തനിഷ്കിന്റെ ഷോറൂമിന് നേരെ ഹിന്ദുക്കള്‍ ആക്രമിച്ചതായാണ് വ്യാജ വാര്‍ത്ത നല്‍കിയത്. ഇത് ചില പ്രാദേശിക മാധ്യമങ്ങള്‍ എറ്റെടുക്കയും പ്രചരിപ്പിക്കുകയും ചെയ്തു. ഷോറൂമിന് നേരെ ആക്രമണമുണ്ടായി എന്ന രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ ക്രമസമാധാനത്തെ തകര്‍ക്കുന്നതിനും ഗുജറാത്തില്‍ വര്‍ഗീയ കലാപത്തിനു പ്രേരിപ്പിക്കുന്നതാണ്.
ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സംഘര്‍ഷത്തിന് നയിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് പ്രദീപ് സിങ് പറഞ്ഞു. എന്‍ഡിടിവി പുറത്തുവിട്ട വ്യാജമാണെന്ന് പിഐബിയും അറിയിച്ചിട്ടുണ്ട്. ഷോറൂമിന് നേരെ ആക്രമണമൊന്നുമില്ലെന്നും പ്രകോപിതരായ ജനക്കൂട്ടം കൊള്ളയടിച്ചുവെന്നത് എന്‍ഡിടിവി വ്യാജമായി പ്രചരിപ്പിച്ചതാണെന്നും കച്ച് പോലീസും വ്യക്തമാക്കി.
ഹൈന്ദവ മത വിശ്വാസിയായ മരുമകളുടെ സീമന്ത ചടങ്ങ് ആഘോഷിക്കുന്ന മുസ്ലിം കുടുബത്തേയാണ് തനിഷ്കിന്റെ പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. 45 സെക്കന്‍ഡ് ദൈഘ്യമുള്ള പരസ്യത്തില്‍ ലൗ ജിഹാദിനെ മഹത്വ വത്കരിക്കുന്നതായി രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കമ്പനി ഈ പരസ്യം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: