അമ്പലപ്പുഴ: അഞ്ചു മാസം മുന്‍പ് നല്കിയ നെല്ലിന്റെ പണം ഇതുവരെ ലഭിച്ചില്ല.രണ്ടാം കൃഷിക്ക് കൊയ്ത്ത് നടത്താന്‍ പണമില്ലാതെ കര്‍ഷകര്‍ ദുരിതത്തില്‍. 80 ഏക്കറുള്ള വണ്ടാനം കപ്പാംവേലി പാടശേഖരത്തെ കര്‍ഷകരാണ് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നത്. 70 ഓളം ചെറുകിട നാമമാത്ര കര്‍ഷകരാണ് ഇവിടെയുള്ളത്.
ഇതില്‍ ഭൂരിഭാഗം കര്‍ഷകര്‍ക്കും എസ്ബിഐയിലാണ് അക്കൗണ്ട് ഉള്ളത്. അഞ്ചു മാസം മുന്‍പാണ് പുഞ്ചകൃഷിയുടെ കൊയ്ത്ത് പൂര്‍ത്തിയാക്കി നെല്ല് കൈമാറിയത്. മറ്റ് ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് കൃത്യ സമയത്തു തന്നെ നെല്‍വില ലഭിച്ചെങ്കിലും എസ്ബിഐയിലെ ഇടപാടുകാരായ കര്‍ഷകര്‍ക്കു മാത്രമാണ് തുക കിട്ടാനുള്ളത്.
പാഡി ഓഫീസില്‍ നിന്ന് കര്‍ഷകര്‍ക്കുള്ള പണം അയച്ചതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ബാങ്കിലെ സോഫ്റ്റ് വെയര്‍ തകരാറ് മൂലം അഞ്ചുമാസം കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് തങ്ങളുടെ അധ്വാനത്തിന്റെ തുക ലഭിച്ചിട്ടില്ല. രണ്ടാം കൃഷിയുടെ കൊയ്ത്താരംഭിക്കാന് ഇനി രണ്ടാഴ്ച മാത്രം നിലനില്‍ക്കെ കൊയ്ത്തുകൂലിക്കുള്ള പണം പോലുമില്ലാതെ ബുദ്ധിമുട്ടുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത് കണക്കിലെടുത്ത് അടിയന്തിരമായി നെല്‍വില ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: