ഇടുക്കി: ജില്ലയില്‍ ഇന്നലെ 114 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 9 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 10 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
155 പേര്‍ക്ക് ഇന്നലെ രോഗമുക്തി ലഭിച്ചു. ഇതുവരെ 5326 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 3941 പേര് രോഗമുക്തി നേടി. 6 പേരുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ 1379 പേരാണ് വിവിധയിടങ്ങളിലായി ചികിത്സയില്‍ ഉള്ളത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധ: അടിമാലി സ്വദേശികള്‍- 9 പേര്, അടിമാലി സ്വദേശിനികള്‍- 3, വാത്തിക്കുടി സ്വദേശി(42), മുരിക്കാശ്ശേരി സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്, വെള്ളത്തൂവല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്, വെള്ളത്തൂവല്‍ സ്വദേശികള്‍(42, 9), വെള്ളത്തൂവല്‍ സ്വദേശിനി(54), എറണാകുളം മരട് സ്വദേശി(57), ആലക്കോട് സ്വദേശികള്‍(54, 38), ഇടവെട്ടി സ്വദേശികളായ 7 പേര്, മുട്ടത്തുള്ള വൈദികന്(78), നെടുങ്കണ്ടം സ്വദേശിനികള്‍(68, 78), നെടുങ്കണ്ടം സ്വദേശി(82), ഉടുമ്പചോല സ്വദേശികളായ 5 പേര്, കരിങ്കുന്നം സ്വദേശി(46), കുമാരമംഗലം സ്വദേശികള്‍(87, 46), തൊടുപുഴ സ്വദേശികള്‍-17 പേര്, രാജാക്കാട് സ്വദേശിനി(44), അയ്യപ്പന്‍കോവില്‍ സ്വദേശികള്‍ (40, 44), ചക്കുപള്ളം സ്വദേശികള്‍(35, 28, 35), ഇരട്ടയാര്‍ സ്വദേശിനി(69), കാഞ്ചിയാര്‍ സ്വദേശിനി(32), കട്ടപ്പന സ്വദേശികള്‍ -16 പേര്, വണ്ടിപ്പെരിയാര്‍ സ്വദേശികളായ 8 പേര്.
ഉറവിടം വ്യക്തമല്ലാത്തവര്‍: അടിമാലി സ്വദേശിനി(70), മൂന്നാര്‍ സ്വദേശിനി(67), പള്ളിവാസല്‍ കുത്തുപാറ സ്വദേശിനികള്‍(22, 49), കരുണാപുരം സ്വദേശിനികള്‍(59, 45), പുറപ്പുഴ സ്വദേശിനി(44), രാജകുമാരി സ്വദേശിനി(28), ഇരട്ടയാര്‍ സ്വദേശി(59).
കണ്ടെയ്ന്മെന്റ് സോണ്‍
ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിട്ടുണ്ട്. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കണ്ടെയ്ന്മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന മൂന്നാര്‍ പഞ്ചായത്തിലെ 9, 10, 13, 18, 19, 20 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന മൂന്നാര്‍ ടൗണ്‍ ഏരിയ കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: