ഇടുക്കി: കര്‍ണ്ണാടകയ്ക്ക് മുകളിലെത്തിയ തീവ്ര ന്യൂനമര്‍ദം ഇന്ന് രാവിലെയോടെ വീണ്ടും ദുര്‍ബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കന്‍ കര്‍ണ്ണാടകയുടെ മുകളിലായി മഹാരാഷ്ട, തെലുങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലാണ് ന്യൂനമര്‍ദം ഇന്നലെ ഉച്ചയ്ക്ക് വിവരം ലഭിക്കുമ്പോള്‍ ഉള്ളത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഇവിടെ എത്തിയത്. ഇന്ന് ശക്തി കുറഞ്ഞ ശേഷം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് 16ന് പുലര്‍ച്ചയോടെ അറബിക്കടലിലെത്തും. ഇതോടെ വീണ്ടും ശക്തി പ്രാപിച്ച് ഒമാന്‍ തീരം ലക്ഷ്യമാക്കി നീക്കുമെന്നാണ് നിഗമനം. ശക്തി പ്രാപിക്കാനുള്ള സാഹചര്യമാണ് നിലവില്‍ അറബിക്കടലില്‍ ഉള്ളതെന്നാണ് സ്വകാര്യ കാലവസ്ഥ നിരീക്ഷകരും വ്യക്തമാക്കുന്നത്. അതേ സമയം ഇന്നും തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ മഴ തുടരും.
മറ്റ് ജില്ലകളുടെ മലയോര മേഖലകളിലും ഇടവിട്ടുള്ള ശക്തമായ മഴ പ്രതീക്ഷിക്കാം. തെക്കന്‍ ജില്ലകളിലും ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ സാധ്യത നിലവിലുണ്ട്. അറബിക്കടലിലെത്തുന്ന ന്യൂനമര്‍ദം ശക്തമായാല്‍ വടക്കന്‍ കേരളത്തില്‍ മഴ വീണ്ടും കൂടാനുള്ള സാധ്യതയുമുണ്ട്. വരും ദിവസങ്ങളില്‍ മാത്രമെ ഇത് സംബന്ധിച്ച കൂടുതല്‍ വ്യക്ത വരുകയുള്ളൂ. ന്യൂനമര്‍ദ സാധ്യത മാറിയാല്‍ നാളെ മുതല്‍ സംസ്ഥാനത്ത് മഴ ഗണ്യമായി കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: