ഐക്യനാണയ സംവിധാനത്തിലൂടെ കേരളമാകെ പടര്‍ന്ന സംവിധാനമാണ് സഹകരണ പ്രസ്ഥാനങ്ങള്‍. ഏതൊരു സഹകരണ ധനകാര്യ സ്ഥാപനത്തിന്റേയും നിലനില്‍പ്പിന് അടിസ്ഥാനം വിശ്വാസ്യതയാണ്. സഹകാരികളുടെ നിക്ഷേപം സുരക്ഷിതമായിരിക്കുക, അതിന് പലിശ കിട്ടുക, പിന്‍വലിക്കാന്‍ ചെല്ലുമ്പോള്‍ കൃത്യമായി മടക്കി നല്‍കുക. ഏതൊരു ധനകാര്യസ്ഥാപനവും ഉറപ്പാക്കേണ്ട മിനിമം കാര്യങ്ങളാണ് ഇവ. സഹകരണ സംഘത്തിന്റെ അംഗങ്ങളുടെ ക്ഷേമമാകണം സംഘത്തിന്റെ എല്ലാ പ്രവര്‍ത്തനവും. സഹകരണ സ്ഥാപനങ്ങളോടുള്ള നമ്മുടെ വിശ്വാസ്യതയുടെ അടിസ്ഥാനവും ഇതാണ്. എന്നാല്‍ ഇടതു മുന്നണി സര്‍ക്കാര്‍ പ്രത്യേകിച്ച് ധനമന്ത്രി ഡോ തോമസ് ഐസക് സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ഇറങ്ങിയിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് അദ്ദേഹം ഈ അടുത്ത കാലത്തായി ചെയ്തു കൊണ്ടിരിക്കുന്നത്.
സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ 2018 ല്‍ സര്‍ക്കാര്‍ പ്രത്യേക കമ്പനി രൂപീകരിച്ച് ഉത്തരവായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 26.06.2018 ല്‍. കേരളാ സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡ് എന്നാണ് പ്രസ്തുത കമ്പനിയുടെ പേര്. നിലവില്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് വിതരണം ചെയ്തു കൊണ്ടിരിക്കുന്ന മുഴുവന്‍ സാമൂഹ്യ സുരക്ഷാ- ക്ഷേമ പെന്‍ഷനുകളും ഈ കമ്പനി വഴി വിതരണം ചെയ്യുമെന്നായിരുന്നു ധനമന്ത്രി 29.11.2018ല്‍ നിയമസഭയെ അറിയിച്ചത്. ഇതോടെ ക്ഷേമ പെന്‍ഷനുകള്‍ കാര്യക്ഷമമായി നടക്കുമെന്ന് ഐസക്ക് ഉറപ്പു നല്‍കുകയും ചിലരെങ്കിലും അത് നടക്കുമെന്നും കരുതി.
എങ്ങനെയാണ് കമ്പനി പണം കണ്ടെത്തുക തുടങ്ങിയ ചോദ്യങ്ങളുയര്‍ന്നു. വ്യക്തികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം നിക്ഷേപമായും വായ്പയായും ഫണ്ട് സമാഹരിക്കും എന്നായിരുന്നു വിശദീകരണം. പക്ഷേ അത് സഹകരണ സംഘങ്ങളുടെ അസ്ഥിവാരം തോണ്ടാനുള്ള പദ്ധതിയാണെന്ന് മനസിലായത് 2020 ആഗസ്റ്റ് മാസം 19 ലെ സര്‍ക്കാര്‍ ഉത്തരവ് കണ്ടപ്പോഴാണ്. പെന്ഷന് നല്‍കാനുള്ള പണം കണ്ടെത്താന്‍ പോകുന്നത് പ്രാഥമിക സഹകരണ സംഘങ്ങളുടെ കൂട്ടായ്മയിലൂടെയാണത്രേ. ഇതിനായി ജൃശാമൃ്യ ഇീീുലൃമശേ്ല ടീരശലശേല െഇീിീെൃശtuാ ളീൃ ടലരൗൃശ്യേ ജലിശെീി എന്ന പേരില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചിരിക്കുകയാണ്. മണ്ണാര്‍കാട് റൂറല്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെ ഫണ്ട് മാനേജരായും നിയമിച്ചു. അല്‍പ്പം കൂടി ലളിതമായി പറഞ്ഞാല്‍ ക്ഷേമ പെന്‍ഷനുകള്‍ നല്കാന് സര്‍ക്കാരിന് പണമില്ല. അതുകൊണ്ട് പെന്ഷന് നല്‍കാനായി കമ്പനി രൂപീകരിച്ചു. എന്നാല്‍ കമ്പനിക്ക് വരുമാന മാര്‍ഗ്ഗമൊന്നുമില്ല. അതിനാല്‍ പ്രാഥമിക സഹകരണ സംഘങ്ങളിലെ മുഴുവന്‍ നിക്ഷേപവും ഈ കമ്പനിയില്‍ നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതിന് സര്‍ക്കാര്‍ 9.5% പലിശ അതും പ്രതിമാസ കൂട്ടുപലിശയായി നല്കുമത്രേ. പിന്നീട് അത് 9% മാക്കി അതോടെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ സാധാരണക്കാര്‍ക്ക് വായ്പ നല്കാന് പണമില്ലാതെ വരും.
അതായത് സഹകരണ സംഘങ്ങളുടെ ഉദ്ദേശ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുമെന്ന് ചുരുക്കം. അതത് ബാങ്കുകളുടെ പരിധിയില്‍ വരുന്ന സഹകാരികളുടെ ക്ഷേമത്തിനോ കാര്‍ഷിക മേഖലയില്‍ വായ്പ്പയ്ക്ക് ചെലവഴിക്കാനോ സഹകരണ സംഘങ്ങളുടെ കയ്യില്‍ പണമില്ലാതെ വരും. ഉള്ള പണം മുഴുവന്‍ പെന്ഷന് കമ്പനിയില്‍ നിക്ഷേപിച്ചിരിക്കുകയല്ലേ? അടുത്ത പ്രശ്നം ഈ പണം കമ്പനി എങ്ങനെ തിരികെ നല്‍കും എന്നതാണ്. കമ്പനിക്ക് യാതൊരു വരുമാനവുമില്ല. കിട്ടുന്ന പണം പെന്‍ഷനായി കൊടുത്തു തീര്‍ക്കുക എന്ന ജോലി മാത്രമേ കമ്പനിക്കുള്ളൂ. ഇതിന് പ്രത്യേക പലിശയോ ലാഭമോ കിട്ടുകയുമില്ല. പിന്നെങ്ങനെ സഹകരണ ബാങ്കുകള്‍ക്ക് പലിശ കൊടുക്കും? പലിശ പോകട്ടെ മുതല്‍ ആരു തിരികെ നല്‍കും? സര്‍ക്കാരാണ് ഈടു നല്കുന്നതത്രേ. എങ്കില്‍ ആ പണം എടുത്ത് സര്‍ക്കാറിന് തന്നെ പെന്ഷന് കൊടുത്താല്‍ പോരേ? ഫലത്തില്‍ സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പെന്ഷന് മേഖലയില്‍ നിന്ന് പിന്മാറി. പ്രാഥമിക സഹകരണ സംഘങ്ങളെ കുഴിയിലുമാക്കി. ആഗസ്റ്റ് മാസത്തില്‍ ഇറങ്ങിയിരിക്കുന്ന ഉത്തരവ് അനുസരിച്ച് ഒന്നേകാല്‍ വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. അതായത് പണം തിരികെ കൊടുക്കാനുള്ള ബാധ്യത അടുത്ത സര്‍ക്കാരിന്റെ തലയിലായി. ഇതിനെയാണ് കേരള മോഡല്‍ എന്ന് വിളിക്കുന്നത്.
9447178995
പ്രതികരിക്കാൻ ഇവിടെ എഴുതുക: