ഹുന്‍സ (ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍): സാംസ്കാരികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്ന പാക്കിസ്ഥാന് സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഗില്‍ഗിത് ബാള്‍ട്ടിസ്ഥാനിലെ ജനങ്ങള്‍ രംഗത്ത്. ഗില്‍ഗിത് ബാള്‍ട്ടിസ്ഥാനിലും പാക്കിസ്ഥാനിലെ പ്രമുഖ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍ പിടിച്ചെടുക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. ഗില്ഗിത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി രംഗത്തിറങ്ങി ശിക്ഷിക്കപ്പെട്ടവരെ ഉടന്‍ മോചിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ജയിലില്‍ കിടക്കുന്നവരെ മോചിപ്പിക്കാതെ പിരിഞ്ഞുപോകില്ലെന്നും തങ്ങള്‍ അറസ്റ്റുവരിക്കാന്‍ തയാറാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അസീറാന് ഐ ഹുന്‍സ റിഹായി കമ്മിറ്റിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. കറാച്ചിയിലും ലാഹോറിലും ഇസ്ലാമാബാദിലുമുള്ള ഗില്ഗിത്തുകാരും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
പാക്ക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിലും ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും സ്റ്റുഡന്റ് ലിബറേഷന്‍ ഫ്രണ്ടിന്റെയും നേതൃത്വത്തില്‍ പാക്കിസ്ഥാന് നിലപാടിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറി. പാക്കിസ്ഥാന്റെ അഞ്ചാമത്തെ പ്രവിശ്യയായി ഗില്‍ഗിത് ബാള്ട്ടിസ്ഥനെ ഏകപക്ഷീയമായി പ്രഖ്യപിക്കുകയായിരുന്നു.
2009ലെ ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍ എംപവര്‍മെന്റ് ആന്‍ഡ് സെല്‍ഫ് ഗവേണന്‍സ് ഓര്‍ഡര്‍ അനുസരിച്ചാണ് ഇവിടെ ഭരണം. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ബാബ ജായെയും നിരവധി ഗില്ഗിത്തുകളെയും അടിയന്തരമായി മോചിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സ്വയംഭരണ പ്രദേശമായി നിലനിന്നിരുന്ന ഈ മേഖലകളാണ് പാക്കിസ്ഥാന് അനധികൃതമായി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: