തിരുവനന്തപുരം : ഇടത് മുന്നണി ജോസ് കെ. മാണിയെ ബ്ലാക്ക്മെയില്‍ ചെയ്ത് മുന്നണി മാറ്റിയതാണ്. ഭരണപക്ഷത്തിന് ആരെ വേണമെങ്കിലും കൂടെ നിര്‍ത്താം. മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് സമരം ചെയ്ത വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്. പിണറായിക്ക് നോട്ടെണ്ണല്‍ യന്ത്രം ആവശ്യമായത് കൊണ്ടാണോ ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ഇടത് മുന്നണിയിലേക്ക് എത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ബ്ലാക്മെയില്‍ ചെയ്താണ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ഇടത് മുന്നണിയില്‍ എത്തിയത്. ബാര്‍കോഴ കേസ് വലിയ അഴിമതിയാണ്. ഇത് തേച്ചുമാച്ചു കളയാന്‍ സാധിക്കില്ല. നിയമസഭാ രേഖകളില്‍ പരാമര്‍ശിച്ചിട്ടുള്ള കേസാണ് ഇത്. ബാര്‍കോഴ കേസ് കൂടാതെ ഒരു ഫാക്ടറിയുമായി ബന്ധപ്പെട്ട കേസും മാര്‍ക്കറ്റിങ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസിനെ സിപിഎം ഭീഷണിപ്പെടുത്തിയാണ് ഇടതില്‍ ചേര്‍ത്തതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പാലാരിവട്ടം കേസ് ഉള്‍പ്പെടെയുള്ള മുസ്ലിം ലീഗിന്റെ എല്ലാ അഴിമതിക്കേസുകളും അട്ടിമറിച്ച് അവരെ കൂടി ഇടതുമുന്നണിയില്‍ ചേര്‍ക്കുന്നത് എന്നാണെന്നാണ് ജനങ്ങള്‍ ഇപ്പോള്‍ ചോദിക്കുന്നത്. കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതോടെ മധ്യകേരളത്തിലും മധ്യതിരുവിതാംകൂറിലും കോണ്‍ഗ്രസ് ദുര്‍ബല സ്ഥിതിയിലാണ്. ഈ സാഹചര്യത്തില്‍ ഇവിടെ മത്സരം ഇടതുമുന്നണിയും എന്‍ഡിഎയും തമ്മിലായിരിക്കുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: