തിരുവല്ല: അതിതീവ്രമഴയെ തുടർന്ന് തകർന്ന നിലയ്‌ക്കൽ -പമ്പാ പാതയുടെ പുനർനിർമാണത്തിനായി മരാമത്ത് വകുപ്പ് നടത്തിയ റീ ടെണ്ടർ ഇന്നലെ കഴിഞ്ഞു. നാളെ ടെണ്ടറുകൾ തുറന്ന് പരിശോധിക്കും.
കഴിഞ്ഞ ആഴ്ച ടെണ്ടർ വിളിച്ചപ്പോൾ കരാറുകാർ ആരും പങ്കെടുത്തില്ല.തുടർന്നാണ് റീ ടെണ്ടർ വിളിച്ചത്.1.70 കോടി രൂപയുടേതാണ് പദ്ധതിയുടെ അടങ്കൽ തുക.എന്നാൽ മലയിടിച്ചിലിനെ തുടർന്ന് റോഡ് വിണ്ട് കീറിയ സാഹചര്യത്തിൽ ഈ തുക അപര്യാപ്തമാണെന്നാണ് കരാറുകാർ പറയുന്നത്. റീടെണ്ടറിൽ കരാർ ആയില്ലെങ്കിൽ മരാമത്ത് വകുപ്പ് റോഡ് നേരിട്ട് പണിയുമെന്നാണ് അധികൃതർ പറയുന്നത്.അതേ സമയം തുലാമാസ പൂജയ്‌ക്ക് നട തുറക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ നിലയ്‌ക്കൽ -പമ്പാ റോഡിൽ താത്ക്കാലികമായി ഗതാഗത സൗകര്യം ഒരുക്കിയെന്നാണ് മരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.
ചെറുവാഹനങ്ങളെ മാത്രമെ ഈ റോഡ് വഴി കടത്തി വിടുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: