Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശബരിമലയോട് പകയൊടുങ്ങാതെ സര്‍ക്കാര്‍

ശബരിമലയുടെ പവിത്രതയും അയ്യപ്പഭക്തരുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഹൈന്ദവ സംഘടനാ നേതാക്കളുമായി യാതൊരു ചര്‍ച്ചയ്‌ക്കും തയ്യാറാവാതെ തീര്‍ത്ഥാടന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നതിനു പിന്നില്‍ ആചാരലംഘനത്തിനുള്ള വഴിതേടുകയല്ലേ എന്നും സംശയിക്കാതെ തരമില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 14, 2020, 05:00 am IST
in Editorial

ശബരിമലയോടും അയ്യപ്പഭക്തരോടുമുള്ള ശത്രുത കയ്യൊഴിയാന്‍ പിണറായി സര്‍ക്കാര്‍ ഇനിയും തയ്യാറല്ല. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് തീര്‍ത്ഥാടനം നടത്താനുള്ള സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ശ്രമം ആപല്‍ക്കരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്ന ജനങ്ങളുടെ ഭയം അസ്ഥാനത്തല്ല. കോവിഡ് മഹാമാരി കാട്ടുതീപോലെ പടര്‍ന്നുപിടിക്കുമ്പോള്‍ അയ്യപ്പന്മാരെ കൂട്ടത്തോടെ മലചവിട്ടാന്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ ദുഷ്ടബുദ്ധി തന്നെയാണ്. കോവിഡ് മാനദണ്ഡങ്ങളില്‍പ്പെടുന്ന മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മല ചവിട്ടാനാവില്ലെന്ന് ഉറപ്പാണ്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ തീര്‍ത്ഥാടനത്തിനെത്തുമ്പോള്‍ ഇവരൊക്കെ കോവിഡ് പരിശോധന കഴിഞ്ഞവരാണെന്ന് ഉറപ്പുവരുത്തുക അസാധ്യമാവും. ആരെങ്കിലുമൊരാള്‍ വൈറസ് വാഹകനാണെങ്കില്‍ ഒറ്റയടിക്ക് ആയിരക്കണക്കിനു പേര്‍ക്ക് രോഗം പകരാനിടയാകും. സംസ്ഥാനത്ത് സാധാരണ നിലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ആളുകളെ നിയന്ത്രിക്കാനാവാതെ രോഗികളുടെ എണ്ണം ദിനംതോറും കുതിച്ചുയരുകയുണ്ടായി. ഭീഷണമായ ഈ സ്ഥിതിഗതികള്‍ കണ്ടില്ലെന്നു നടിച്ച് തീര്‍ത്ഥാടന പാതയിലും ശബരിമലയിലും തിക്കും തിരക്കുമുണ്ടാവാന്‍ ഇടവരുത്തുന്നതില്‍ സര്‍ക്കാരിന് മറ്റു വല്ല ദുഷ്ടലാക്കുമുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.

ശബരിമലയോടുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ സമീപനം ഭക്തജനങ്ങളെ അനുകൂലിക്കുന്നതല്ലെന്ന് പകല്‍പോലെ വ്യക്തമായിട്ടുള്ളതാണ്. നിരീശ്വരവാദികളാണ് തങ്ങളെന്ന് സ്വയംപ്രഖ്യാപിച്ചിട്ടുള്ള സിപിഎം നേതാക്കളാണ് ഇടതുമുന്നണി സര്‍ക്കാരിനെ നയിക്കുന്നത്. ക്ഷേത്രങ്ങളോട് കടുത്ത അസഹിഷ്ണുത  പുലര്‍ത്തുന്ന ഇക്കൂട്ടര്‍ ഗുരുവായൂരും ശബരിമലയിലുമൊക്കെ ദര്‍ശനം നടത്തുന്നത് ഭക്തികൊണ്ടല്ല, രാഷ്‌ട്രീയ പ്രേരിതമായാണ്. ശബരിമല തീര്‍ത്ഥാടനം ഭംഗിയായി നടത്തണമെന്നോ ഭക്തജനങ്ങള്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കണമെന്നോ സര്‍ക്കാരിന് അശേഷം താല്‍പ്പര്യമില്ലെന്ന് ഓരോ തീര്‍ത്ഥാടന കാലത്തും അയ്യപ്പഭക്തര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതച്ചതും, അവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വിധം കേസെടുത്തതുമൊക്കെ ജനങ്ങള്‍ മറന്നിട്ടില്ല. പണം വാരാനുള്ള ഉപാധിയായി മാത്രമാണ് പിണറായി സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനത്തെ കാണുന്നത്. മഹാമാരി പടര്‍ന്നുപിടിക്കുകയാണെങ്കിലും ഇതിനുള്ള അവസരം നഷ്ടപ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആഗ്രഹിക്കുന്നില്ല.

ശബരിമലയുടെ പവിത്രതയും അയ്യപ്പഭക്തരുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഹൈന്ദവ സംഘടനാ നേതാക്കളുമായി യാതൊരു ചര്‍ച്ചയ്‌ക്കും തയ്യാറാവാതെ തീര്‍ത്ഥാടന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നതിനു പിന്നില്‍ ആചാരലംഘനത്തിനുള്ള വഴിതേടുകയല്ലേ എന്നും സംശയിക്കാതെ തരമില്ല. കോവിഡ് മാനദണ്ഡത്തിന്റെ പ്രായപരിധി കണക്കിലെടുക്കുമ്പോള്‍ അറുപത് കഴിഞ്ഞിട്ടുള്ള ഗുരുസ്വാമിമാര്‍ക്കൊപ്പം അയ്യപ്പന്മാര്‍ക്ക്  എത്താനാവില്ല. പമ്പയില്‍ കുളിക്കാനോ സന്നിധാനത്ത് വിരിവയ്‌ക്കാനോ അനുവാദമില്ല. ആചാരങ്ങള്‍ ലംഘിക്കപ്പെടട്ടെ, ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നതാണ് സര്‍ക്കാരിന്റെ മനോഭാവം. യുവതീപ്രവേശനമാകാമെന്ന സുപ്രീം കോടതി വിധിയുടെ പേരില്‍ ചെയ്തുകൂട്ടിയതെല്ലാം കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ ആവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ടാവും. ആചാരങ്ങള്‍ ലംഘിക്കപ്പെടാനുള്ളതാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രി നാടു ഭരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഇതിന് അനുവദിച്ചുകൂടാ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്നത്  ഒഴിവാക്കി തിരുവാഭരണ ഘോഷയാത്രയും പേട്ട തുള്ളലുമടക്കം പാരമ്പര്യമായി തുടരുന്ന ആചാരങ്ങള്‍ക്ക് ഭംഗം വരാതെ നോക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ ഹൈന്ദവ സംഘടനകളുടെ നിര്‍ദ്ദേശം മുഖവിലക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

Tags: കേരള സര്‍ക്കാര്‍ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

പുതിയ വാര്‍ത്തകള്‍

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.