ആലുവ: ആലുവയിലും പരിസരങ്ങളിലും കൊറോണ വ്യാപന സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ തുടരുന്നതിന് തീരുമാനമായി. ആലുവ മാര്‍ക്കറ്റ് അടഞ്ഞുതന്നെ കിടക്കും. മാര്‍ക്കറ്റിലെ എല്ലാ വ്യാപാരികളോടും ജീവനക്കാരോടും പരിശോധകളുമായി സഹകരിക്കണമെന്നും, മടി കാണിച്ചാല്‍ കര്‍ക്കശമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടും മുന്നറിയിപ്പ് നല്കി.
ആലുവയില്‍ 20 കൊറോണ കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആലങ്ങാടും 20 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതര സംസ്ഥാനത്തൊഴിലാളികള്‍ കൂടുതലായി തിരിച്ചെത്തുന്നുണ്ട്. ഇവര്‍ക്കിടയിലും കൊറോണ വ്യാപകമാകുന്നുണ്ട്. ചൂര്‍ണിക്കര, കടുങ്ങല്ലൂര്‍, എടത്തല എന്നിവിടങ്ങളിലും വീണ്ടും വ്യാപനത്തിനുള്ള സാധ്യതയെന്നാണ് വിവരം.
പല കേസുകളിലും ഉറവിടം വ്യക്തല്ല. സാമൂഹ്യ അകലും പാലിക്കുന്നില്ല. പോലീസില്‍ വിവരം നല്‍കാതെയും നിശ്ചിത ആളുകളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ചും പരിപാടികള്‍ നടത്തുന്നുണ്ടോയെന്നും പോലീസ് നിരീക്ഷിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: