തിരുവനന്തപുരം: കേരത്തിലെ അഭിമാന വിദ്യാലയങ്ങളിലൊന്നായ കഴക്കൂട്ടം സൈനിക സ്കൂള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. സംസ്ഥാനത്തെ ഏക സൈനിക സ്കൂള്‍ പൂട്ടേണ്ടിവരുമോ എന്ന ആശങ്കാപരമായ അവസ്ഥയാണ്.സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്ക്കോളര്‍ഷിപ്പ് ഉയര്‍ത്താത്തതും പെന്ഷന് ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാകാത്തതുമാണ് കാരണം.
കേന്ദ്ര പ്രതിരോധവകുപ്പിന്റെ കീഴിലുള്ള സൈനിക് സ്കൂള്‍ സൊസൈറ്റി ആണ് ഭരണം നിര്‍വഹിക്കുന്നതെങ്കിലും ഭൂമി, കെട്ടിടങ്ങള്‍, വണ്ടികള്‍ എന്നിവ പരിപാലിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാറിനാണ്.പ്രിന്‍സിപ്പാള്‍, വൈസ്-പ്രിന്‍സിപ്പാള്‍, അഡ്മിനിസ്ട്രേറ്റീവ്ഓഫീസര്‍ എന്നീതസ്തികകളിലേയ്ക്ക് സേനാ ഉദ്യോഗസ്ഥരെയും എന്‍സിസി സ്റ്റാഫായും പിടി സ്റ്റാഫായും 5 സൈനികരെയും വീതവും സൊസൈറ്റി നടത്താന്‍ പ്രധിരോധമന്ത്രാലയത്തിലെ സ്റ്റാഫിനെ വിട്ടുകൊടുക്കുകയും ചെയ്യുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പങ്ക്. സ്ക്കൂളില്‍ സൈനികരുടെ മക്കള്‍ പഠിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കുള്ള ഫീസ് സ്ക്കോളര്‍ഷിപ്പായും കേന്ദ്രം നല്‍കും. ബാക്കി ജീവനക്കാരുടെ ശമ്പളം നല്‍കുന്നത് സംസ്ഥാനമാണ്. സംസ്ഥാനത്തു നിന്നുള്ള കുട്ടികള്‍ക്കു സ്ക്കോളര്‍ഷിപ്പും നല്‍കണം. ജീവനക്കാരുടെ വേതനമുള്‍പ്പെടെയുള്ള എല്ലാ ചിലവും കുട്ടികളില്‍നിന്നും ഈടാക്കുന്ന ഫീസില്‍ നിന്നുമാണ് നല്‍കേണ്ടത്.
എല്ലാ ജീവനക്കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിരക്കില്‍ പെന്ഷന് നല്കണമെന്നുള്ള സുപ്രീംകോടതിവിധിയും കേന്ദ്രശമ്പളകമ്മീഷനുകളുടെ നടപ്പിലാക്കലിലൂടെ കുത്തനെയുള്ള ശമ്പളവര്‍ധനവും ആണ് സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാക്കിയത്. കുട്ടികളുടെ ഫീസ് പ്രതിവര്‍ഷം 10 ശതമാനം വീതം ഉയര്‍ത്തിയിട്ടും വാര്‍ഷിക കമ്മി കൂടി. സ്കൂളിന്റെ ഭാവിവികസനത്തിനായി സംഭരിച്ചുപോന്ന റിസര്‍വ് ഫണ്ട് ഉപയോഗിച്ച് കമ്മി നികത്തിപോന്നു. ആ ഫണ്ടും തീരാറായി.
പാവപ്പെട്ട കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍, പകുതി, കാല്‍ഭാഗം എന്നിങ്ങനെ മൂന്നുനിരക്കില്‍ സ്കോളര്‍ഷിപ് നല്‍കിയിരുന്നു. കൂടുന്ന ഫീസിനൊപ്പം സ്കോളര്‍ഷിപ്പും കൂട്ടിപ്പോന്നു. എന്നാല്‍ 2012 ല്‍ ഫീസ് 21,000 രൂപ കവിഞ്ഞതോടെ സ്കോളര്‍ഷിപ് വര്‍ധന സംസ്ഥാനം നിറുത്തി.
പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്പോട്ടുവച്ച കരട് നിര്ദേശത്തിന്മേല് നീണ്ടകാലമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കാത്തതാണ് പ്രശ്നം. മറ്റു സംസ്ഥാനങ്ങളിലെ സൈനിക സ്ക്കൂളുകളുടെ സമാന പ്രതിസന്ധി ശമ്പളത്തിന്റേയും പെന്‍ഷനിന്റെയും ഒരുഭാഗം സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് പരിഹരിച്ചു. പ്രതിവര്‍ഷം 6 കോടി ബാധ്യത വരുമെന്ന കാരണം പറഞ്ഞ് കേരളം തീരുമാനം എടുക്കുന്നില്ല. ഒരു വര്‍ഷം കൂടി ശബളവും പെന്‍ഷനും കൊടുത്തുകഴിയുമ്പോള്‍ റിസര്‍വ് ഫണ്ട് തീരും. അതിനു മുന്‍പ് തീരുമാനം ഉണ്ടായില്ലങ്കില്‍ മഹത്തായപാരമ്പര്യമുള്ള ഈ വിദ്യാഭ്യാസസ്ഥാപനം നമ്മുടെ സംസ്ഥാനത്തിനു നഷ്ടമായേക്കും.
1962ല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധവകുപ്പിന്റെകീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സ്കൂളിന്റെ സ്ഥാപനോദ്ദേശ്യം രാജ്യത്തിന്റെ സായുധസേനയില്‍ ഓഫീസര്‍ കേഡറില്‍ അന്നുണ്ടായിരുന്ന പ്രാദേശിക അസന്തുലിതാവസ്ഥ മാറ്റുക എന്നതും സമൂഹത്തില്‍ താഴെക്കിടയില്‍ നില്കുന്നവരിലേക്ക് പബ്ലിക്സ്കൂള് വിദ്യാഭ്യാസം എത്തിക്കുക എന്നുമായിരുന്നു. ഇന്ന് ദേശത്തുടനീളം 33 സൈനിക സ്കൂളുകളാണുള്ളത്. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക,രാജസ്ഥാന്,ഹരിയാന,ബീഹാര്‍ എന്നീസംസ്ഥാനങ്ങളില്‍ രണ്ടും ഉത്തര്‍പ്രദേശില്‍ മൂന്നും സ്കൂളുകളാണുണ്ട്.ആറു തൊട്ടു പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള സ്കൂളില്‍ 67% സീറ്റ സംസ്ഥാനത്തു നിന്നുള്ള കുട്ടികള്‍ക്കും ബാക്കി പുറം സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും മാറ്റിവയ്ക്കും.
വ്യത്യസ്തമായ സാമൂഹ്യ സാമ്പത്തിക മേഖലകളിലുള്ള കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്കി പ്രധിരോധസേനയിലെത്തിക്കുക എന്നലക്ഷ്യം പൂര്‍ത്തീകരിക്കുന്ന കേരളത്തിലെ ഏകസ്ഥാപനമായ കഴക്കൂട്ടം സൈനികസ്കൂള്‍ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യപരമായ ഇടപെടല്‍ കാക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: