ലേ: ലഡാക്കിലെ ചുഷുലില്‍ സൈന്യത്തിന് സല്യൂട്ട് നല്കി ഏവരുടെയും മനസ്സ് നിറച്ച് ഒരു ബാലന്. ഇവിടത്തെ ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേനാംഗങ്ങള്‍ക്ക് (ഐടിബിപി) സല്യൂട്ട് നല്കുന്ന നംഗ്യാല്‍ എന്ന കൊച്ചു കുട്ടിയുടെ വീഡിയോ വൈറലായി. ഐടിബിപി ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പങ്കുവച്ചത്.
സൈനികര്‍ കടന്നുപോകുമ്പോള്‍ വഴിയരികില്‍ നിന്ന് സല്യൂട്ട് ചെയ്യുകയാണ് നംഗ്യാല്‍. അതിലെ പിഴവ് ചൂണ്ടിക്കാട്ടി എങ്ങനെയാണ് ശരിയായ രീതിയില്‍ സല്യൂട്ട് ചെയ്യുന്നതെന്ന് സൈനികരിലൊരാള്‍ അവന് പറഞ്ഞു കൊടുക്കുന്നതായും വീഡിയോയില്‍ വ്യക്തം. അതിനു ശേഷം അവന് സേനാംഗങ്ങള്‍ക്ക് ശരിയായ രീതിയില്‍ സല്യൂട്ട് നല്കുന്നു.
പിഴവുകളൊന്നും കൂടാതെയുള്ള നംഗ്യാലിന്റെ സല്യൂട്ട് ചര്‍ച്ചയാണിപ്പോള്‍. ഇത്തരത്തിലുള്ള വീഡിയോകള്‍ കാണുമ്പോള്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതകരങ്ങളിലാണെന്നാണ് തോന്നല്‍. ദൈവം ഈ ചെറിയ മാലാഖയെ അനുഗ്രഹിക്കട്ടെ. സിംഹക്കുട്ടീ, രാജ്യം നിന്നില്‍ അഭിമാനം കൊള്ളുന്നു. നംഗ്യാലിന്റെ വീഡിയോയ്ക്ക് ഒരാള്‍ നല്കിയ പ്രതികരണമാണിത്. എന്തോരു സല്യൂട്ട്… ഒരു സൈനികന്റെ രൂപപ്പെടല്‍ എന്നിങ്ങനെയും… പ്രതികരണങ്ങളേറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: