കൊച്ചി: പ്രൈവറ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് വെല്‍ത്ത് ഗോള്‍ എന്ന പേരില്‍ പുതിയൊരു സ്മാര്‍ട്ട് യൂലിപ് പോളിസി അവതരിപ്പിച്ചു. കുട്ടികള്‍, സ്വന്തം കാര്യം, മാതാപിതാക്കളുടെ ആവശ്യം, മറ്റ് ദീര്‍ഘകാല ആവശ്യം തുടങ്ങിയ സാമ്പത്തിക കാര്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് സമ്പത്ത് സൃഷ്ടിക്കുകയാണ് പുതിയ പോളിസിയുടെ ലക്ഷ്യം.
ബജാജ് അലയന്‍സ് ലൈഫ് സ്മാര്‍ട്ട് വെല്‍ത്ത് ഗോള്‍ സംയോജിത പ്ലാനിലൂടെ ഉപഭോക്താവിന് ഇന്‍ഷുറന്‍സ്, നിക്ഷേപ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം യുലിപ്പുമായി ബന്ധപ്പെട്ട മറ്റ് ചാര്‍ജുകളുടെ പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമാകുന്നു. പത്താമത്തെ വര്‍ഷം അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പ്ലാനിലെ പ്രീമിയം അലോക്കേഷന് ചാര്‍ജ് പൂര്‍ണമായും തിരികെ ലഭിക്കുന്നു.
മെച്ച്വര്‍ ആകുമ്പോള്‍ റിസ്ക് കവര്‍ ചാര്‍ജുകളും തിരികെ നല്കുന്നു. വെല്‍ത്ത്, ചൈല്‍ഡ് വെല്‍ത്ത്, ജോയിന്റ് ചൈല്‍ഡ് വെല്‍ത്ത് എന്നിങ്ങനെ മൂന്നു തരത്തില്‍ പോളിസി ലഭ്യമാണ്.
വെല്‍ത്ത് വേരിയന്റ് അഞ്ച് തരത്തിലെ നിക്ഷേപങ്ങള്‍ക്ക് അവസരം ഒരുക്കുന്നു. പോളിസി കാലയളവില്‍ ഫണ്ടിലേക്ക് ഉള്‍പ്പെടുത്തലുകള്‍ നടത്താവുന്ന ആനുകാലിക ഫണ്ട് ബൂസ്റ്ററുകള്‍ ഈ വേരിയന്റ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ആറാം വര്‍ഷം മുതല്‍ പതിവ് പ്രീമിയം കുറവുവരുത്താനാകും വിധം മാറ്റങ്ങള്‍ വരുത്താനും ഉപഭോക്താവിന് കഴിയും. ചൈല്‍ഡ് വെല്‍ത്ത് വേരിയന്റില്‍ പ്രമീയം മാറ്റത്തിന് അവസരം അടക്കമുള്ളതാണ്. മരണം/സ്ഥിര വൈകല്യത്തിന് വഴിയൊരുക്കുന്ന അപകടം തുടങ്ങിയ വേളയില്‍ വരുമാന നേട്ടവുമുണ്ടാകും.കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നിശ്ചിത വരുമാനം ലഭ്യമാക്കാനുള്ള ഫീച്ചറും ഈ പ്ലാനിലുണ്ട്.
ജോയിന്റ് ലൈഫ് വെല്‍ത്ത് വേരിയന്റില്‍ ഭാര്യ/കുട്ടി/മാതാപിതാക്കള്‍/മുത്തച്ഛന്/സഹ-വായ്പക്കാരന് തുടങ്ങിയവരെ ചേര്‍ക്കാം. അഞ്ചാം വര്‍ഷം മുതല്‍ ഫണ്ടിന് ആവശ്യം വന്നാല്‍ ഉപഭോക്താവിന് ഭാഗികമായി പിന്‍വലിക്കലും നടത്താം.
ആസ്തി എന്ന നിലയില്‍ ഇന്ത്യന്‍ ഓഹരികള്‍ ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്ക് വലിയ പ്രതീക്ഷ നല്‍കുന്നുവെന്നും ഒരു പ്രസ്ഥാനം എന്ന നിലയില്‍ ഉപഭോക്താക്കളുടെ ജീവിത ലക്ഷ്യങ്ങള്‍, പ്രത്യേകിച്ചും പ്രതിസന്ധിയുടെ ഈ കാലത്തും ട്രാക്കില്‍ നിര്‍ത്തുന്നതില്‍ ശ്രദ്ധിക്കുന്നുവെന്നും അനിശ്ചിതാവസ്ഥയുടെ ഈ കാലത്തും സമ്പത്ത് സൃഷ്ടിക്കാന്‍ യുലിപ് ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നുവെന്നും ബജാജ് അലയന്‍സ് ലൈഫ് എംഡിയും സിഇഒയുമായ തരുണ്‍ ചഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: