നീ പറഞ്ഞിട്ടല്ലേ
സസ്യഭുക്കായതും
പുല്ലുമേഞ്ഞ് നടന്നതും.
ചാണകം മണക്കുന്ന
ഓര്‍മകള്‍
ഉള്ള് നിറയെ
ഉണ്ടെന്നറിഞ്ഞപ്പോള്‍
നിന്റെ വീട്ടുകാര്‍
എനിക്കിട്ട പേരാണ്
സംഘി.
ഇനി നീ പറയൂ
വല്യ വീട്ടിലേക്ക്
ഞാന്‍ വരണോ,
പശു ജന്മത്തില്
പുല്ല് ചവച്ച്
കഴിഞ്ഞോളാം
നിന്റെ കാലിത്തീറ്റ
എനിക്ക് വേണ്ടാ.
പട്ട്
ഒടുവില്‍
പൂക്കളുടെ
വളയം തീര്‍ക്കരുത് എന്നില്‍
പട്ടിട്ട്
മൂടിയേക്ക്
സ്വപ്നങ്ങളെല്ലാം
പട്ടുടുപ്പുകളായിരുന്നുവല്ലോ.
ഡോ. സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: