ന്യൂദല്‍ഹി : ലൗ ജിഹാദിന് പ്രോത്സാഹനം നല്‍കുന്നതായി രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ പരസ്യം പിന്‍വലിച്ച് തനിഷ്ക് ജുവല്ലറി. ടൈറ്റാന്‍ ഗ്രൂപ്പിന്റെ ഏകത്വ എന്ന പേരില്‍ പുറത്തിറക്കിയ ഉത്സവ കളക്ഷനായി പുറത്തിറക്കിയ പരസ്യമാണ് വിവാദമായത്. ഇതിനെതിരെ ഹൈന്ദവ സംഘടനകളും നിരവധി പ്രമുഖരും രംഗത്തെ് എത്തുകയും ചെയ്്തിരുന്നു.
ഹൈന്ദവ മത വിശ്വാസിയായ മരുമകളുടെ സീമന്ത ചടങ്ങ് ആഘോഷിക്കുന്നതാണ് പരസ്യത്തില്‍ ഉണ്ടായിരുന്നത്. വീട്ടില്‍ അനുഷ്ടിക്കാത്ത ചടങ്ങ് എന്തിനാണ് നടത്തുന്നതെന്ന ചോദ്യവും പരസ്യത്തില്‍ ഉയരുന്നുണ്ട്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ കമ്പനി ലൗ ജിഹാദിനെ മഹത്വവല്‍ക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായും സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഹിന്ദു- മുസ്ലിം മതമൈത്രി വിളിച്ചോതാന്‍ എന്ന പേരില്‍ വര്‍ഗീയത മുതലെടുക്കാനാണ് പരസ്യത്തിലൂടെ ഉദ്ദേശിക്കുന്നത്. ഹൈന്ദവ മത വികാരങ്ങളെ വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.
തെറ്റായ സന്ദേശമാണ് ഈ പരസ്യം നല്‍കുന്നതെന്ന് ബോളീവുഡ് താരം കങ്കണ റണാവത്തും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ പരസ്യത്തിന് എതിരെ ഇത്രയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും കോണ്‍ഗസ് നേതാക്കളായ അഭിഷേക് സിങ്വി, ശശി തരൂര്‍ എംപി, മുന്‍ ദേശീയ വനിതാ കമ്മിഷന് അംഗം ഷമീന ഷഫീഖ് എന്നിവര്‍ ഇതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: